28 October 2021 Thursday

ചാലിശ്ശേരി ഗ്രാമത്തിലെ നമ്പീശൻ മാസ്റ്റർ ബഹുമുഖപ്രതിഭ - സ്പീക്കർ.എം.ബി രാജേഷ്

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി പെരുമണ്ണൂർ ഇ പി നമ്പീശൻ മാസ്റ്റർ ബഹുമുഖ പ്രതിഭയായിരുന്നു എന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു.പെരുമണ്ണൂർ ഇ.പി.എൻ നമ്പീശൻ  ചൈതന്യ വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ  ഇരുപത്തിയേഴാം നമ്പീശൻ മാസ്റ്റർ അനുസമരണ സമ്മേളനം ഓൺലൈനായി  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ .അദ്ധ്യാപകൻ ,സാമൂഹ്യ പ്രവർത്തകൻ ,രാഷട്രീയ ചിന്തകൻ ,കലാകാരൻ എന്നീ നിലകളിലും നാടിൻ്റെ വികസന പ്രവർത്തനങ്ങളിലും , വാദ്യകലാരംഗത്ത് അധ:സ്ഥിതരായ  കലാകാരന്മാർക്ക് വേണ്ടി പ്രവർത്തിച്ചു. ശബദാനുകരണകലയുടെ ആദ്യകാലത്തെ പ്രതിഭയായിരുന്നു. വായനശാലക്ക്  മാഷ്  നൽകിയ ആയിരം പുസ്തകങ്ങളാണ്  എ ഗ്രേഡിലെത്തിയ  ലൈബ്രറിയുടെ ആദ്യ പുസ്തകങ്ങൾ .ഇടത്പക്ഷത്തിൻ്റെ ശക്തനായ നേതാക്കളായ  ഇ എം എസ്  ,ജോസഫ് മുണ്ടശ്ശേരി മാസ്റ്റർ എന്നിവരുടെ യോഗങ്ങളിലെല്ലാം നമ്പീശൻ മാസ്റ്ററുടെ കലാപരിപാടികൾ ഗ്രാമം എന്നും  സമരിക്കുന്ന ഓർമ്മയാണെന്ന്  എം.ബി.രാജേഷ് പറഞ്ഞു.ചടങ്ങിൽ  വായനശാല പ്രസിഡൻ്റ്  ഡോ. ഇ എൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി.തൃത്താല ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി.സെക്രട്ടറി ഇ.കെ.മണികണ്ഠൻ ,

 പി. അനീഷ് എന്നിവർ സംസാരിച്ചു.

ckmnews