19 April 2024 Friday

ചാലിശേരി യാക്കോബായ പള്ളി വികാരി ഫാ.റെജികുഴിക്കാട്ടിലിന് ദേശീയ പുരസ്കാരം സമ്മാനിച്ചു.

ckmnews

ചാലിശേരി യാക്കോബായ പള്ളി വികാരി ഫാ.റെജികുഴിക്കാട്ടിലിന് ദേശീയ പുരസ്കാരം സമ്മാനിച്ചു.


ചങ്ങരംകുളം : ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. റെജികുഴിക്കാട്ടിൽ വൈദികന് സാമൂഹ്യ പ്രവർത്തനത്തിന് ദേശീയ പുരസ്കാരം ലഭിച്ചു.കേന്ദ്ര ഗവൺമെന്റിന് കീഴിൽ1952 മുതൽ  ഡൽഹി ആസ്ഥാനമായി   പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ് (ബി.എസ്.എസ് ) നാഷ്ണൽ ഡവലപ്പ്മെന്റ് ഏജൻസിയാണ് നാഷ്ണൽ എക്സലന്റ് 2022  പുരസ്കാരം നൽകിയത്.തിങ്കളാഴ്ച തിരുവനന്തപുരം കവടിയാർ ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ  ബി.സ്.സ് ദേശീയ ചെയർമാൻ ബി.സ്. ബാലചന്ദ്രൻ പുരസ്കാരം വൈദീകന് സമ്മാനിച്ചു.വിവിധ സംസ്ക്കാരിക-സാമൂഹ്യ നേതാക്കൾ പങ്കെടുത്തു.

യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസനത്തിലെ സീനിയർ വൈദീകനായ ഇദ്ദേഹം കോവിഡ് മഹാമാരി  കാലത്ത് ചെയ്ത സേവന പ്രവർത്തനങ്ങൾക്കുള്ള  അംഗീകാരമായാണ് പുരസ്കാരം ലഭിച്ചത്.