08 May 2024 Wednesday

കൂറ്റനാട്ടെ വ്യാപാര പ്രമുഖൻ സി കെ ഗോപിനാഥൻ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ckmnews

കൂറ്റനാട്ടെ വ്യാപാര പ്രമുഖൻ സി കെ ഗോപിനാഥൻ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു


കൂറ്റനാട് ചിറ്റിലങ്ങാട്ട് കളം സി.കെ. ഗോപിനാഥൻ 72 വയസ് അന്തരിച്ചു.ഹൃദയാഘാതം മൂലം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ ആയിരുന്നു അന്ത്യം.ധനലക്ഷ്മി ബാങ്ക് ഡയറക്ടരായിരുന്നു. ബാങ്കിങ്ങ് രംഗത്തും – ബാങ്കിങ്ങേതര സാമ്പത്തിക രംഗത്തും കേരളത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു.കൂറ്റനാട്ടെ വ്യാപാര വ്യവസായ പ്രമുഖൻ കൂടിയായിരുന്നു ഇദ്ദേഹം. ദേശാഭിമാനി പത്രത്തിലെ മുൻ ചീഫ് എഡിറ്റർ ആയിരുന്ന പരേതനായ എം.ഗോവിന്ദൻകുട്ടിയുടെ മകനാണ്.മകൻ :ജിനീഷ് (ഡോക്ടർ ), മകൾ ജിഷ ( ഓസ്ട്രേലിയ).