20 April 2024 Saturday

തൃത്താല നിയോജക മണ്ഡലം മുഴുവനായും സിസിടിവി സുരക്ഷയിലാക്കും ബൽറാം എംഎൽഎ

ckmnews


തൃത്താല:നിയോജക മണ്ഡലം മുഴുവനായും സെക്യുരിറ്റി ക്യാമറ സ്ഥാപിക്കുമെന്ന് വി ടി ബൽറാം എം എൽ എ പറഞ്ഞു.തൃത്താല ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ കരിമ്പന കടവിൽ നെൽ കൃഷി ഇറക്കിയ പാടത്തെക്ക് സെപ്റ്റിക്ക് മാലിന്യം തള്ളിയ സ്ഥലം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു  വി ടി ബൽറാം  കർഷകകാർക്കും മറ്റുള്ളവരും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക്  ശ്വാശത പരിഹാരം എന്ന നിലക്ക് തൃത്താല, ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ബന്ധപ്പെടുത്തിയാണ് സി സി ടി വി ക്യാമറ പ്രവർത്തിക്കുകയെന്നും ബൽറാം പറഞ്ഞു. ഡി സി സി സെക്രട്ടറി പി വി മുഹമ്മദ്‌ അലി,ഭാരതപ്പുഴ സംരക്ഷണ സമിതി കോഡിനേറ്റർ ഹുസൈൻ തട്ടത്താഴത്ത്,പരിസ്ഥിതി പ്രവർത്തകരായ രാജേഷ് കവളപ്പാറ, ഷംസു നിള, ചുണ്ടയിൽ രാമചന്ദ്രൻ നായർ, ചന്ദ്രൻ ഇ പി, കറോളി വേലുണ്ണി,വേണുഗോപാൽ സി, മഞ്ഞാന്മാരിൽ വാസു , ഇ രാജൻ എന്നിവരും സന്നിഹതരായിരുന്നു.