28 March 2024 Thursday

റാങ്ക് ജേതാവ് ദേവിക ഉണ്ണിയെ ചാലിശ്ശേരി ജനമൈത്രി പോലിസ് അനുമോദിച്ചു

ckmnews


ചങ്ങരംകുളം:രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ്    ബിഎസ് സി  റെസ്പിറേറ്ററി കെയർ ടെക്നോളജി പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കിയ ദേവികഉണ്ണിയെ    ചാലിശ്ശേരി ജനമൈത്രി പോലീസ് അനുമോദിച്ചു.ചാത്തനൂർ ഗവ: ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു ദേവികയുടെ ഹൈസ്കൂൾ പഠനം.തിരുമിറ്റക്കോട് പഞ്ചായത്ത് പടിഞ്ഞാറെമഠത്തിൽ വീട്ടിൽ  ഉണ്ണികൃഷ്ണൻ - ശുഭ ദമ്പതിമാരുടെ മകളാണ്.ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർ എ.ശ്രീകുമാർ മെമ്മൻ്റോ നൽകി അനുമോദിച്ചു . ബീറ്റ് ഓഫീസർ വി.ആർ. രതീഷ് സംസാരിച്ചു.