26 April 2024 Friday

ആത്മീയ സദസ്സും റമളാൻ പ്രഭാഷണവു സംഘടിപ്പിച്ചു

ckmnews

ആത്മീയ സദസ്സും റമളാൻ പ്രഭാഷണവു  സംഘടിപ്പിച്ചു


ചാലിശ്ശേരി:'വിശുദ്ധ റമളാൻ ദാർശനികതയുടെ വെളിച്ചം' എന്ന ശീർഷകത്തിൽ കേരളമുസ്ലിം ജമാഅത്ത് സംസ്ഥാനത്തൊട്ടുക്കും നടത്തി വരുന്ന റമളാൻ കാമ്പയിൻ്റെ ഭാഗമായി കറുകപുത്തൂർ ഷംല പാലസിൽ ആത്മീയ സദസ്സ് സംഘടിപ്പിച്ചു. പി.എം.എസ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. സാന്ത്വന പ്രവർത്തനങ്ങളാണ് ദൈവീക പ്രീതി നേടാൻ ഏറ്റവും അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു.സോൺ പ്രസിഡൻ്റ് അബ്ദു റസാക്ക് സഅദി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അബ്ദുറഷീദ് ബാഖവി ഉദ്ഘാടനം നിർവ്വഹിച്ചു. ഒറവിൽ ഹൈദർ മുമ്പ്ലിയാർ, ഇ.വി.എ നസീർ മാസ്റ്റർ.അബ്ദുൽ കരീം സഖാഫി തുടങ്ങിയവർ സംസാരിച്ചു.