28 March 2024 Thursday

ചാലിശ്ശേരിയില്‍ തിങ്കളാഴ്ച നടന്ന ആന്റിജന്‍ പരിശോധനയില്‍ 7 പേരുടെ ഫലം പോസിറ്റീവ്

ckmnews

ചാലിശ്ശേരിയിൽ തിങ്കളാഴ്ച നടന്ന കോവിഡ് ആൻ്റിജൻ

പരിശോധന:7 പേർക്ക് ടെസ്റ്റ് ഫലം പോസ്റ്റീവായി .



ചാലിശ്ശേരി:ചാലിശ്ശേരി പഞ്ചായത്തിൽ  നടത്തിയ  ആൻറിജൻ  പരിശോധനയിൽ ഏഴുപേരുടെ പരിശോധനാഫലം പോസിറ്റീവായി .പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിനു കീഴിൽ കഴിഞ്ഞ ദിവസങ്ങളായി രോഗം സ്വീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽപ്പെട്ടവർക്കും , സാമൂഹ്യ ആരോഗ്യ പ്രവർത്തകർക്കും ഡ്രൈവർമാരുമടക്കം 105 പേർക്കാണ്  പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ആൻറിജൻ പരിശോധന നടത്തിയത്.ഇതിൽ  പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പെട്ട ഏഴ് പേരുടെ പരിശോധന ഫലമാണ്  പോസിറ്റീവായത്.ഇവരെ വരെ പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്കും, പാലക്കാട് മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി.പഞ്ചായത്തിനകത്ത് രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെന്നും, പൊതുജനങ്ങൾ കോവി ഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിന്റെ തെളിവാണ് കഴിഞ്ഞ തവണത്തേക്കാൾ പരിശോധനാഫലം കുറയുന്നതിനു കാരണമായത്,  ഈ ജാഗ്രത തുടരുണമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.