28 March 2024 Thursday

ദേശീയ വിദ്യാഭ്യാസ ദിനം:റാങ്ക് ജേതാവിന് ചാലിശേരി ജനമൈത്രി പോലീസ് സമ്മാനം നൽകി.

ckmnews

ദേശീയ വിദ്യാഭ്യാസ ദിനം:റാങ്ക് ജേതാവിന്

ചാലിശേരി ജനമൈത്രി പോലീസ്

സമ്മാനം നൽകി.


ചങ്ങരംകുളം: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ.മൗലാനാം അബ്ദുൾ കലാം ആസാദിന്റെ ജന്മവാർഷികത്തിന്റെ ഓർമ്മയ്ക്കായി ആചരിച്ചുവരുന്ന ദേശീയ വിദ്യാഭ്യാസ ദിനമായ ബുധനാഴ്ച  2020 വർഷത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി എസ് സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിക്ക് ചാലിശ്ശേരി ജനമൈത്രി പോലീസ് വക സമ്മാനം നൽകി.ഗ്രാമത്തിന്  അഭിമാനമായ തിരുമിറ്റക്കോട് പഞ്ചായത്ത്  ചാഴിയാട്ടിരി ചെറുപാറമഠത്തിൽ ഹരിദാസ് _പ്രസന്ന ദമ്പതിമാരുടെ മകളായ ഹരിതക്കാണ് പഠനത്തിനാവശ്യമായ ടെക്സ്റ്റ് ബുക്ക് ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതാപിന്റെ നിർദ്ദേശ പ്രകാരം ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ , വി.ആർ രതീഷ് എന്നിവർ  ഭവനത്തിലെത്തി  പുസ്തകം സമ്മാനം  നൽകി. ചാലിശ്ശേരി ജനമൈത്രി പോലീസ് തുടർപഠനത്തിനാവശ്യമായ എല്ലാ സഹായങ്ങളും  വാഗ്ദാനം ചെയ്തു