19 April 2024 Friday

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓണം ഫെസ്റ്റിന് തുടക്കമായി

ckmnews

തൃത്താല ബ്ലോക്ക്  പഞ്ചായത്ത് ഓണം ഫെസ്റ്റിന് തുടക്കമായി


ചാലിശ്ശേരി:''തൃത്താല ബ്ലോക്ക് പഞ്ചായത്തിൻ്റെ  ഓണം ഭിന്നശേഷി ക്കാർക്കൊപ്പം' 'എന്ന ക്യാപ്ഷനോടെ ബ്ലോക്ക് പഞ്ചായത്തിൻ്റെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. ചാലിശേരി സിഎച്ച് സിയിലെ സെക്കണ്ടറി പാലിയേറ്റീവ് യൂണിറ്റിലെ ഭിന്നശേഷിക്കാർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ബ്ലേക്ക് പഞ്ചായത്തിലെ ഭരണസമിതിയംഗങ്ങളും ജീവനക്കാരും ചേർന്നാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. എസ് സി ഡവലപ്മെൻ്റ് ഓഫീസ്,ചാലിശേരി സിഎച്ച് സി പാലിയേറ്റീവ് വിംഗ്, വനിതാ ശിശുക്ഷേമ വിഭാഗം, എഞ്ചിനീയറിംഗ് വിഭാഗം, ക്ഷീരവികസന ഓഫീസ്, സാക്ഷരതാ മിഷൻ, അസി.ഡയറക്ടർ ഓഫ് അഗ്രികൾച്ചർ തുടങ്ങി മുഴുവൻ ഓഫീസുകളിലേയും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്ത് കലാപരിപാടികൾ അവതരിപ്പിച്ചു.ഭിന്നശേഷിക്കാർക്കായുള്ള കായിക മത്സരങ്ങൾ നടത്തിയും പൂക്കളമിട്ടും ഓണസദ്യയൊരുക്കിയുമാണ് ഓണമാഘോഷിച്ചത്.സെപ്റ്റംബർ മൂന്നിന് വിവിധ മൽസരങ്ങളും സെപ്തംബർ 4 മുതൽ 7വരെ ഭിന്നശേഷിക്കാരുടേയും സ്വയം തൊഴിൽ സംരംഭങ്ങളുടേയും ഉൽപ്പന്നങ്ങൾക്ക് വിപണി എന്ന ലക്ഷ്യത്തോടെ ഓണം ഫെസ്റ്റ് വിപണനമേളയും രിപാടികളും സംഘടിപ്പിക്കുന്നുണ്ട്.ബ്ലോക്ക് ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷം പ്രസിഡൻ്റ് അഡ്വ. വി.പി റജീന ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായിരുന്നു.ബ്ലോക്ക് പഞ്ചായത്തിൻ്റെ  2021 - 2 2 വാർഷിക പദ്ധതിയിലുൾപ്പെടുത്തി   വയോജനങ്ങൾക്കുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും പ്രസിഡൻ്റ് നിർവ്വഹിച്ചു.ഭിന്ന ശേഷി സഹോദരങ്ങൾക്ക്  ഓണപ്പുടവയും നൽകി.കപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ കളത്തിൽ,ബിഡിഒ എസ് വിനു, ബ്ലോക്കംഗങ്ങളായ പ്രിയ പി.വി,ഷെറീന ടീച്ചർ, വി കെ റവാഫ്, എം മുഹമ്മദ്, പി സ്നേഹ, ഹെൽത്ത് സൂപ്പർവൈസർ കെ. ഹുസൈൻ എന്നിവർ സംസാരിച്ചു.മൽസര വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി എ.കൃഷ്ണകുമാർ മാഷ് സ്വാഗതവും സിഎച്ച്സി പി.ആർ ഒ.ധന്യ നിമേഷ് നന്ദിയും പറഞ്ഞു.