08 May 2024 Wednesday

റോഡിന് കാഴ്ച മറച്ചിരുന്ന പാഴ്ചെടികൾ വെട്ടിമാറ്റി നാടിന് മാതൃകയായി ചാലിശേരി ജി.സി.സി. ക്ലബ്ബ്

ckmnews

റോഡിന് കാഴ്ച മറച്ചിരുന്ന

പാഴ്ചെടികൾ വെട്ടിമാറ്റി നാടിന് മാതൃകയായി ചാലിശേരി ജി.സി.സി. ക്ലബ്ബ്


ചാലിശേരി ജിസിസി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ   ഹൈസ്കൂൾ റോഡിൽ അപകട ഭീഷണിയായി റോഡിലേക്കു പടർന്നു നിന്ന പാഴ്ചെടികൾ  ജി.സി.സി ക്ലബ്ബ് അംഗങ്ങൾ വെട്ടിമാറ്റിയത് .പാതയിൽ പാഴ്ചെടികൾ  റോഡിലേക്ക് തള്ളി നിൽക്കുന്നതിനാൽ സ്കൂൾ സമയങ്ങളിലും മറ്റും കാൽ നടയാത്രക്കാർക്ക് റോഡിലേക്ക് കയറി നടക്കേണ്ടി വന്നിരുന്നതും ,കാഴ്ച മറയുന്നത് വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കും ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.ശനിയാഴ്ച രാവിലെ ചെടികൾ വെട്ടിമാറ്റുന്നതിന്  ക്ലബ്ബ്  പ്രസിഡന്റ്  റോബർട്ട് തമ്പി,സെക്രട്ടറി ഇക്ബാൽ എ.എം, ട്രഷറർ ബഷീർ ടി.എം , രക്ഷാധികാരി വി.എൻ.ബിനു,എക്സിക്യൂട്ടീവ് അംഗങ്ങളായ ജിജു ജെക്കബ്,ഹുസ്സൻ അറയ്ക്കൽ , ജോസ്മോൻ എന്നിവർ  നേതൃത്വം  നൽകി.