26 April 2024 Friday

ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിൻ എത്തി ശനിയാഴ്ച രാവിലെ വാക്സിനേഷൻ ആരംഭിക്കും

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി സാമൂഹ്യകാരോഗ്യ കേന്ദ്രത്തിൽ  പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് സ് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവി ഷീൽഡ് വാക്സിനുകൾ  വ്യാഴാഴ്ച സി എച്ച് സി യിൽ എത്തി.തൃത്താല നിയോജക മണ്ഡലത്തിലെ ഏക വാക്സിനേഷൻ കേന്ദ്രമാണ്ചാലിശ്ശേരി സി എച്ച് സി. ശനിയാഴ്ച രാവിലെ  ഒമ്പത് മണി മുതൽ വാക്സിനേഷൻ ആരംഭിക്കും. ആദ്യ ദിവസം നൂറ് പേർക്കാണ് കൊവിഷീൽഡ് നൽകുക. ചാലിശ്ശേരി സി എച്ച് സി യിലെ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ജീവനക്കാർ, ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ എന്നിവർക്കും നാഗലശ്ശേരി പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുന്നത്.ആയിരം ഡോസ് കൊവി ഷീൽഡ് വാക്സിനുകൾ പത്ത്  പേർക്ക് നൽകാവുന്ന ആംപ്യൂളുകളായാണ് ആശുപത്രിയിൽ എത്തിച്ചിരിക്കുന്നത്.

വാക്സിനുകൾ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ ശേഷിയുള്ള പ്രത്യേക സംവിധാനങ്ങളും സി.എച്ച്.സി. യിൽ ഒരുക്കിയിട്ടുണ്ട്. രണ്ട് ഡിഗ്രി മുതൽ മൈനസ് പതിനെട്ട് ഡിഗ്രി വരെയുള്ള താപനിലയിലാണ് ഇവ പ്രത്യക അറകളിൽ സൂക്ഷിച്ചിട്ടുള്ളത്. പോയിന്റ് അഞ്ച് എം.ൽ. അളവിൽ കൊവി ഷീൽഡ് വാക്സിൻ പേശികൾക്കകത്തേക്ക് സിറിഞ്ച് ഉപയോഗിച്ച് ഇൻജക്റ്റ് ചെയ്യുന്നതാണ് വാക്സിനേഷൻ രീതി. 


ശനിയാഴ്ച നടക്കുന്ന വാക്സിനേഷനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ചാലിശ്ശേരി മെഡിക്കൽ സൂപ്രണ്ട് ഡോ. ഇ. സുഷമ അറിയിച്ചു. ശനിയാഴ്ചയിലെ ആദ്യഘട്ട വാക്സിനേഷനിൽ പൊതുജനങ്ങളുമായി ഏറ്റവും അധികം സമ്പർക്കം പുലർത്തുന്ന ആരോഗ്യ പ്രവർത്തകർക്കും, അടുത്ത ഘട്ടം അമ്പത് വയസിന് മുകളിലുള്ളവർക്കും, മൂന്നാം ഘട്ടത്തിൽ പൊതുജനങ്ങൾക്കുമാണ് വാക്സിൻ നൽകുന്നത്.തൊണ്ണൂറ്റിയഞ്ച് ശതമാനം ആളുകളും വാക്സിൻ സ്വീകരിക്കുന്നതോടെ കൊവിഡ് രോഗത്തിന്റെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും സമൂഹം മുക്തമാവുമെന്നും ഡോ.ഇ.സുഷമ പറഞ്ഞു.