26 April 2024 Friday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ ക്രിസ്മസ് പുൽക്കൂടും , ക്രിസ്മസ് ട്രീ യും നയന മനോഹരമായി.

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ


ക്രിസ്മസ് പുൽക്കൂടും , ക്രിസ്മസ് ട്രീ യും നയന മനോഹരമായി.


ചങ്ങരംകുളം:  ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യൂത്ത് അസോസിയേഷൻ ഒരുക്കിയ ക്രിസ്മസ് പുൽക്കൂടും , വൈദ്യുതി ക്രിസ്മസ് ട്രീ യും നയന മനോഹര കാഴ്ചയായി.


വ്യാഴാഴ്ച വൈകീട്ട്  സന്ധ്യാപ്രാർത്ഥനക്കു ശേഷം ഫാ. ജെക്കബ് കക്കാട്ട് പുൽക്കൂടും ,ട്രീയും , ദീപാലങ്കാരവും സ്വിച്ച് ഓൺ ചെയതു.


എണ്ണൂറോളം ചെറുതും വലുതുമായ  എൽ.ഇ.ഡി നക്ഷത്രങ്ങളും , അയ്യായിരത്തോളം എൽ.ഇ.ഡി ബൾബുകൾ കൊണ്ടുള്ള വിവിധ രീതിയിലുള്ള  അഞ്ചോളം  വൈദ്യുതി ട്രീ യും , ആറടി ഉയരത്തിലുള്ള ഉണ്ണിയേശുവിൻ്റെ തിരുപ്പിറവിയെ സ്മരിച്ചുള്ള വലിയ പുൽക്കൂടുമാണ് ചാപ്പലിന് മുന്നിൽ ഒരുക്കിയിരിക്കുന്നത്. 


യൂത്ത് അസോസിയേഷൻ പ്രവർത്തകർ  അഞ്ചു ദിവസം കൊണ്ടാണ് ക്രിസ്മസ്സ് കാഴ്ച ഒരുക്കിയത്.


ജാതി മത വ്യത്യാസം കൂടാതെ നിരവധി പേരാണ് ക്രിസ്മസ് ട്രീ കാണുവാനും ,പുൽക്കൂടിന് മുന്നിൽ നിന്ന് സെൽഫി എടുക്കുവാനും യെൽദോ മോർ ബസ്സേലിയോസ്  ചാപ്പലിലേക്ക്  എത്തുന്നത്.