18 April 2024 Thursday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് തുടക്കമായി

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ്  പെരുന്നാളിന് തുടക്കമായി


ചങ്ങരംകുളം : ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ്  സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിന്  ആഗസ്റ്റ് 31 ബുധൻ  സന്ധ്യാ പ്രാർത്ഥനയോടെ തുടക്കമായി. സെപ്റ്റംബർ ഒന്ന് രാവിലെ സുറിയാനി ചാപ്പലിൽ  വന്ദ്യ ഫാ ജോയ് ടി വർഗ്ഗീസ് കോർ - എപ്പിസ്കോപ്പ വിശുദ്ധ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ.റെജി കൂഴിക്കാട്ടിൽ സഹകാർമ്മികനായി.വ്യാഴാഴ്ച  സന്ധ്യാ പ്രാർത്ഥനക്കുശേഷം നടക്കുന്ന 40 മത് എട്ടുനോമ്പ് സുവിശേഷ യോഗത്തിൽ ആദ്യ ദിവസം  ശാലേം ടി.വി. പ്രഭാഷകൻ ഫാ. ജിജു വർഗ്ഗീസ് തണ്ണിക്കോട്ടിൽ വചന സന്ദേശം നൽകും.സുവിശേഷ യോഗങ്ങളിൽ ഡീക്കൺ. ശിതിൻ രാജു , ഫാ. ജിബിൻ ചാക്കോ , ഫാ. യെൽദോസ് ചിറക്കുഴി, ഫാ.ബിജു മുങ്ങാംകുന്നേൽ , ഫാ.ബിനോയ് ഫിലിപ്പ് എന്നിവർ വചന സന്ദേശം നൽകും.എട്ടുനോമ്പ് പെരുന്നാളിൽ  എല്ലാ ദിവസവും വിശുദ്ധ കുർബാന ,ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥന,  വൈകീട്ട് ആറിന് സന്ധ്യാ പ്രാർത്ഥന ,   എട്ടുനോമ്പ് സുവിശേഷ യോഗം  എന്നിവ നടക്കും.സെപ്റ്റംബർ നാലാം തീയതി ഞായറാഴ്ച   കുർബ്ബാനക്കുശേഷം  പള്ളി ശിലാസ്ഥാപകനായ പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ്  ബാവയുടെയും  മലങ്കരയുടെ പ്രകാശഗോപുരം ബസ്സേലിയോസ് പൗലോസ് ദ്വീതിയൻ ബാവയുടെയും , ഇടവക വികാരി മാരായ ഫാ. എ എം ജോബ് , ഫാ.ജെയിംസ് ഡേവീഡ് കശീശാ മാരുടെ  അനുസ്മരണം സമ്മേളനം നടക്കും. ഏഴാം തീയതി വൈകിട്ട് സന്ധ്യ പ്രാർത്ഥനക്ക് ഡോ. ഏലിയാസ് മോർ അത്തനാസിയോസ് മെത്രാപ്പോലീത്ത കാർമ്മികത്വം വഹിക്കും.മലങ്കരയിലെ പ്രസിദ്ധമായ  എട്ടുനോമ്പ്  റാസ ശേഷം വർഷത്തിലൊരിക്കൽ മാത്രം വിശ്വാസികൾക്ക് വണങ്ങുവാൻ കഴിയുന്ന യാക്കോബായ സുറിയാനി സഭയുടെ അമൂല്യ നിധി  ദൈവമാതാവിന്റെ വിശുദ്ധ സൂനോറോ വണക്കവും തുടർന്ന് അത്താഴസദ്യ എന്നിവ നടക്കും .പെരുന്നാൾ ദിവസം

എട്ടാം തിയ്യതി വിശുദ്ധ  കുർബ്ബാനക്ക്  വന്ദ്യ ഫാ. ബന്യാമിൻ മുളരിക്കൽ റമ്പാൻ കാർമ്മികത്വം വഹിക്കും , പ്രദക്ഷിണം , നേർച്ചസദ്യ  എന്നിവയോടെ പെരുന്നാൾ സമാപിക്കും.പെരുന്നാൾ ആഘോഷങ്ങൾക്ക്   വികാരി ഫാ.റെജികുഴിക്കാട്ടിൽ ,ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകും .