08 May 2024 Wednesday

ചാലിശ്ശേരി ജി സി സി ഫുട്ബോൾ അക്കാദമി ജഴ്സി പ്രകാശനം നടത്തി

ckmnews



ചാലിശേരി ജി.സി.സി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുട്ബോൾ അക്കാദമി താരങ്ങൾക്ക് ജേഴ്സികൾ വിതരണം നടത്തി.വിതരണ ഉദ്ഘാടനം പി .വി.ഉമ്മർമൗലവി നിർവഹിച്ചു.ജിസിസി  പ്രസിഡന്റ് റോബർട്ട് തമ്പി  അധ്യക്ഷനായി.പി.വി. ഉമ്മർ മൗലവി , ശശി കരിപ്പാലി , ഹരിദാസ് എന്നിവർ ചേർന്ന് ജേഴ്സികൾ വിതരണം ചെയ്തു.അക്കാദമി താരങ്ങളുടെ രക്ഷിതാക്കളുടെ യോഗവും ചേർന്നു. അക്കാദമി ഡയറക്ടർ കേരള പോലീസ് ടീം ക്യാപ്റ്റൻ ശ്രീരാഗ് അമ്പാടി ,കോച്ചുമാരായ റംഷാദ് , ഷൈബിൻ എന്നിവർ അക്കാദമി പ്രവർത്തനങ്ങൾ വിശദീകരിച്ചു നിരവധി രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.കഴിഞ്ഞ രണ്ട് വർഷമായി അണ്ടർ 15 , അണ്ടർ 17 വിഭാഗങ്ങളിലായി നൂറിലധികം കുട്ടികൾക്കാണ് ജി.സി.സി അക്കാദമിയിലൂടെ മികച്ച പരിശീലനം നൽകുന്നത് ഇതിനകം കായിക കേരളത്തിൽ നിരവധി താരങ്ങളാണ്  ജി.സി. സി. ക്ലബ്ബിലൂടെ നേട്ടത്തിന്റെ നെറുകയിൽ എത്തിയിട്ടുള്ളത്.ചടങ്ങിൽ സെക്രട്ടറി എം.എം. ഇക്ബാൽ ,  വൈസ് പ്രസിഡന്റ് സി.വി മണികണ്ഠൻ  ,   എക്സ്ക്യൂട്ടീവ്  മെമ്പർമാരായ നൗഷാദ് മൂക്കുട്ട   ശ്രീജിത്ത്, ക്ലബ്ബ്  രക്ഷാധികാരി ബാബു നാസ്സർ  ,  വോളിബോൾ കോച്ച് നാസർ പാറമേൽ  , ട്രഷറർ ടി.എം ബഷീർ എന്നിവർ സംസാരിച്ചു.