24 April 2024 Wednesday

ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സംഗമം നടത്തി

ckmnews

ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 

സംഗമം നടത്തി


ചാലിശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 1992 - 93 എസ്എസ്എൽസി ബാച്ച് സബർജില്ല  പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അക്ഷരമുറ്റത്ത്  ഒത്തുചേർന്നു.മൂന്ന് പതിറ്റാണ്ടിനപ്പുറം സ്കൂളിലെ പത്താം ക്ലാസ്സു മുറികളിലെത്തി മൂന്ന് ഡിവിഷിനിലെ വിദ്യാർത്ഥികൾ ആദ്യകാല അനുഭവങ്ങൾ പങ്കിട്ടു.പൂർവ്വ വിദ്യാർത്ഥി സംഗമം സ്കൂളിലെ ആദ്യകാല അദ്ധ്യാപകൻ ലാസർ മാഷ് ഉദ്ഘാടനം ചെയതു.സഹപ്രവർത്തകർക്കും , സ്കൂളിനും , നാടിനും ഇതിനകം ചെയ്ത കാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് ലാസർ മാഷ്‌ പറഞ്ഞു കേക്ക് മുറിച്ച് മാഷ് മധുരം പങ്കിട്ടു.നവാസ് വി.എം അദ്ധ്യക്ഷനായി സ്കൂൾ പ്രിൻസിപ്പാൾ ഡോ.കെ മുരുക ദോസ് ,പ്രധാനദ്ധാപിക ടി.എസ് ദേവിക , ആദ്യകാല അദ്ധ്യപകരായ മോളൂ ടീച്ചർ , ലില്ലി ടീച്ചർ , പൂർവ്വ വിദ്യാർത്ഥികളായ ഷാജി മേനായി ,കുഞ്ഞുമുഹമ്മദ് , സിന്ധു എന്നിവർ ആശംസകൾ അറിയിച്ചു.അദ്ധ്യാപകർക്ക് ഉപഹാരവും നൽകി

സ്കൂൾ പരിസരങ്ങളിൽ ലഭിച്ചിരുന്ന വിവിധതരം മിഠായികൾ, പഴങ്ങൾ എന്നിവ സംഗമത്തിന് എത്തിയവർക്ക് ഏറെ പ്രിയമായി

സ്നേഹ വിരുന്നിന് ശേഷം പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.പരിപാടികൾക്ക് നവാസ് വി.എം , സ്മിത സി.കെ , സോമൻ കെ.സി , സിന്ധു പി.ജി , മുരളി എന്നിവർ നേതൃത്യം നൽകി.