28 March 2024 Thursday

ചാലിശ്ശേരി പഞ്ചായത്ത് ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചു

ckmnews

ചാലിശ്ശേരി പഞ്ചായത്ത് ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചു


 ചങ്ങരംകുളം: ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെയും,അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ഭാഗമായി ചാലിശ്ശേരി പോസ്റ്റ് ഓഫീസ് താഴം തോട് സംരക്ഷണം സന്നദ്ധ ശ്രമദാനം നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു. പഞ്ചയാത്തംഗം ഹുസൈൻ പുളിയഞ്ഞാലിൽ അധ്യക്ഷനായി.പഞ്ചായത്ത് അംഗം നിഷ അജിത്കുമാർ ,കോഡിനേറ്റർ പ്രദീപ് ചെറുശ്ശേരി,എം.ജി.എൻ.ആർ.ഇ.ജിഎസ് എൻജിനീയർ മിനി,ഓവർസിയർ സുധീർ എന്നിവർ സംസാരിച്ചു.