19 April 2024 Friday

ചാലിശേരി എസ്.ആർ വി.എ എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ചൈതന്യ വായനശാല സന്ദർശിച്ചു

ckmnews



ചങ്ങരംകുളം:ചാലിശേരി പെരുമണ്ണൂർ ഇ.പി. എൻ നമ്പീശൻ സ്മാരക ചൈതന്യ  വായനശാലയുടെ ആഭിമുഖ്യത്തിൽ  വായന പക്ഷാചരണത്തിന്റെ ഭാഗമായി വായനശാലയെ പരിചയപ്പെടാം പദ്ധതി ആരംഭിച്ചു.പരിപാടിയുടെ ഭാഗമായി പെരുമണ്ണൂർ എസ് ആർ വി എ എൽ പി സ്കൂളിലെ കുട്ടികൾ വായനശാല സന്ദർശിച്ചു. മധുരം നൽകി കുട്ടികളെ വായനശാലയിലേക്ക് സ്വീകരിച്ചു.കുട്ടികൾക്കായി ഒരുക്കിയ ബാല സാഹിത്യ പുസ്തക പ്രദർശനം അദ്ധ്യാ പിക ജില്ലി ജോർജ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഡോ. ഇ എൻ ഉണ്ണികൃഷണൻ സെക്രട്ടറി ഇ.കെ മണികണ്ഠൻ ലൈബ്രേറിയൻ പി കെ.സുനിത എന്നിവർ വായനശാലയുടെ പ്രവർത്തനങ്ങളെ കുട്ടികളെ പരിചയപ്പെടുത്തി.വായനശാല പ്രസിഡന്റ് ഡോ. ഇ.എൻ ഉണ്ണികൃഷ്ണൻ ,അദ്ധ്യാപിക പി.നയന എന്നിവർ സംസാരിച്ചു.