19 April 2024 Friday

ചാലിശ്ശേരി ശ്രീ മുലയംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ പൂരം ഫെബ്രുവരി 28 നടക്കുംടക്കും

ckmnews

ചാലിശ്ശേരി ശ്രീ മുലയംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ പൂരം ഫെബ്രുവരി 28 ന്ടക്കും


പ്രസിദ്ധമായ ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം ചൊവ്വാഴ്ച ആഘോഷിക്കും.പൂരത്തിന് മുന്നോടിയായി വെള്ളിയാഴ്ച കൊടിയേറി പന്ത്രണ്ടാം കൂത്തിനോടാണ് പൂരാഘോഷം നടത്തുന്നത്.പാലക്കാട് തൃശൂര്‍ മലപ്പുറം ജില്ലകളുടെ സംഗമ സ്ഥലമായ ക്ഷേത്ര സന്നിധിയില്‍ ചൊവ്വാഴ്ച

വിശേഷാല്‍ പൂജകള്‍ നടക്കും. ഉച്ചക്ക് ദേവസ്വം പൂരം എഴുന്നെള്ളിക്കും അഞ്ച് ഗജവീരന്മാരും ,പഞ്ചവാദ്യവും അകമ്പടിയാകും ഗജവീരന്‍ഗുരുവായൂര്‍ ഇന്ദ്രന്‍സ് ദേവിയുടെ തിടമ്പേറ്റും. വൈകീട്ട് അഞ്ചിന് മൂന്ന് ജില്ലകളില്‍ നിന്നായി കേരളത്തില്‍ പേരുകേട്ട ഗജവീരന്മാരുടെ അകമ്പടിയോടെ 33 ദേശങ്ങളില്‍ ആനപൂരങ്ങളും , 20 ഓളം പ്രാദേശീക വരവുകളും ഉത്സവത്തില്‍ പങ്കെടുക്കും.വൈകീട്ട് 6.30 ന് നടക്കുന്ന കൂട്ടി എഴുന്നെള്ളിപ്പില്‍ കേരളത്തിലെ പേരു കേട്ട 46 ഗജവീരന്മാര്‍ അണിനിരക്കും.