08 May 2024 Wednesday

നവകേരള സദസ് ചാലിശേരിയിൽ വെള്ളിയാഴ്ചഗതാഗത നിയന്ത്രണം

ckmnews

നവകേരള സദസ് ചാലിശേരിയിൽ വെള്ളിയാഴ്ചഗതാഗത നിയന്ത്രണം


തൃത്താല മണ്ഡലം നവ കേരള സദസ്സിന്റെ ഭാഗമായി കൂറ്റനാട് - ചാലിശ്ശേരി പാതയിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ സതീഷ് കുമാർ അറിയിച്ചു.രാവിലെഎട്ടു മുതൽ ഭാഗികമായും 9 മണി മുതൽ പൂർണ്ണമായും ഗതാഗതം നിയന്ത്രണം ഉണ്ടാകും.കുന്നുകുളത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഒറ്റപ്പിലാവ് -  കോതച്ചിറ പെരിങ്ങോട് -കൂറ്റനാട് വഴി പട്ടാമ്പിയിലേക്ക് പോകണം.പട്ടാമ്പിയിൽ നിന്ന് കുന്നംകുളത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ കൂട്ടുപാത - വട്ടുള്ളി  - ചാത്തന്നൂർ -  കറുകപുത്തൂർ -  പെരിങ്ങോട് വഴി ചാലിശ്ശേരിയിലെത്തി കുന്നംകുളം ഭാഗത്തേക്ക് പോകണം.പട്ടാമ്പിയിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരുന്ന ബസ്സ്  മറ്റു  ചെറു വാഹനങ്ങൾ കൂറ്റനാട് - തണ്ണീർക്കോട് - കരിമ്പ - ഹെൽത്ത് സെൻറർ - പി.പി. ഓഡിറ്റോറിയം വഴി  കുന്നംകുളത്തേക്ക് പോകേണ്ടതാണ്.നവകേരള സദസ്സിനെ എത്തുന്ന വാഹനങ്ങൾ മൈതാനത്ത് ജനങ്ങളെ ഇറക്കിയ ശേഷം മുല്ലയം പറമ്പത്ത് കാവ് ക്ഷേത്രം മൈതാനത്ത് പാർക്ക് ചെയ്യണം.ഇരുചക്രവാഹനങ്ങൾ കദീജ മൻസിൽ സ്റ്റോപ്പിനടുത്ത് പുലിക്കോട്ടിൽ പാലസ് ഓഡിറ്റോറിയം പാർക്കിൽ മൈതാനത്തും ,ഗാന്ധിനഗർ റോഡിലും പാർക്ക് ചെയ്യണമെന്ന് ചാലിശേരി 

പോലീസ് അറിയിച്ചു.