29 March 2024 Friday

കോവിഡ്19:ചാലിശ്ശേരി പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

ckmnews


ചങ്ങരംകുളം : ചാലിശ്ശേരി പഞ്ചായത്തിൽ കോവിഡ് രോഗം ഒരാൾക്ക് റിപ്പോർട്ട് ചെയ്തിൻ്റെ അടിസ്ഥാനത്തിൽ വ്യാഴ്ച പഞ്ചായത്താഫീസിൽ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേർന്നു.പ്രസിഡൻ്റ് അക്ബർ ഫൈസലിൻ്റെ അദ്ധ്യക്ഷതയിൽ പോലീസ് ,റവന്യൂ , ശിശുക്ഷേമം , ആരോഗ്യം , സന്നദ്ധ പ്രവർത്തകർ എന്നി വിഭാഗങ്ങളാണ് യോഗം ചേർന്നത്.കോവിഡ് ബാധ റിപ്പോർട്ട് ചെയത പ്രദേശവാസികളുടെ വീടുകളിൽ ബോധവൽക്കരണം നടത്തുന്നതിന്  ഐ സി ഡി എസ് , ആരോഗ്യം  വകുപ്പുകളെയും ,

 ക്യാറൻ്റലിൽ ഇരിക്കുന്നവർക്ക് ആവശ്യമായ സജീകരണങ്ങളും , ടെലി കൗൺസിലിങ്ങ് നടത്തുവാനും ,

 വിവിധ പ്രദേശങ്ങൾ അഗ്നിശമന സേനയുടെ സഹായത്തിൽ അണു നശീകരണം എന്നിവ നടത്തുവാൻ യോഗത്തിൽ തീരുമാനിച്ചു.അതിഥി തൊഴിലാളികളെ  താമസിപ്പിച്ച കെട്ടിട ഉടമകൾ  അവരുടെ ക്ഷേമം ,ആവശ്യമായ സജീകരണങ്ങൾ ചെയ്യുന്നത് ഉറപ്പു വരുത്തുമെന്നും യോഗം വിലയിരുത്തി.

വരും ദിവസങ്ങളിൽ ലോക്ക് ഡ്രൗൺ ലംഘിക്കുന്നവരെ കർശനമായി തടയുമെന്ന് പോലീസ് സ്റ്റേഷൻ ഹൗസിങ്ങ് ഓഫീസർ പ്രതാപ് അറിയിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനിവിനു , സെക്രട്ടറി സാവിത്രിക്കുട്ടി , പഞ്ചായത്തംഗങ്ങളായ റംല വീരാൻ കുട്ടി , കോയകുട്ടി , സജിത എന്നിവർ സംസാരിച്ചു.