29 March 2024 Friday

ചാലിശ്ശേരി പൂരം:കേന്ദ്രപൂരാഘോഷ കമ്മിറ്റി യോഗം ചേർന്നു പൂരത്തിന് ഒന്നരകോടിയുടെ ഇൻഷുറൻസ് സുരക്ഷ

ckmnews

ചാലിശ്ശേരി പൂരം:കേന്ദ്രപൂരാഘോഷ കമ്മിറ്റി യോഗം ചേർന്നു പൂരത്തിന് ഒന്നരകോടിയുടെ ഇൻഷുറൻസ് സുരക്ഷ


ചാലിശ്ശേരി:മൂന്നു ജില്ലകളുടെ സംഗമ സ്ഥലമായ ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവത്തിനോടുനുബന്ധിച്ച് ചൊവാഴ്ച രാത്രി ക്ഷേത്ര മൈതനാത്ത് കേന്ദ്ര പൂരാഘോഷ കമ്മിറ്റി വിപുലമായ യോഗം ചേർന്നു.അഞ്ചു ദിവസത്തേക്ക് ഒന്നര കോടി രൂപക്ക് പൂരം ഇൻഷുർ ചെയ്തു .ഫെബുവരി 25 ശനിയാഴ്ച മുതൽ മാർച്ച് ഒന്ന് ബുധൻ രാത്രി 12 മണി വരെ  അഞ്ച്  ദിവസങ്ങളിലായി നക്കുന്ന പൂരം ഒന്നരക്കോടി രൂപക്കാണ് ഇൻഷൂറൻസ് ചെയ്തത്. ക്ഷേത്രത്തിന് ഏഴ്  കിലോമീറ്റർ പരിധിയിൽ വരുന്ന പൂരത്തോടനുബന്ധിച്ച് പ്രവർത്തനങ്ങളും പൊതു നാശനഷ്ടങ്ങളും ഇൻഷുറൻസ് പരിധിയിൽ വരും ഓറിയൻറൽ ഇൻഷുറൻസ് മുഖാന്തരമാണ് പൂരത്തിന് പരിരക്ഷ ഒരുക്കിയതെന്ന് കേന്ദ്രപൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.പൂരത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച്  യോഗം  വിലയിരുത്തി.യോഗത്തിൽ രക്ഷാധികാരി രാജൻ പുലിക്കോട്ടിൽ , പ്രസിഡന്റ് മുരളി കുന്നത്തേരി ,സെക്രട്ടറി ശ്രീജിത്ത് പടിഞ്ഞാറെമുക്ക് , ട്രഷറർ സുഷി ആലിക്കര എന്നിവരും , വിവിധ ആഘോഷ കമ്മിറ്റി അംഗങ്ങളും സംസാരിച്ചു.