08 May 2024 Wednesday

തൃത്താലയിൽ ദിശാ എക്സിബിഷന്‍ സംഘടിപ്പിച്ചു

ckmnews


തൃത്താല: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവുറ്റ ആശയങ്ങള്‍ സമ്മാനിച്ച് ദിശ എക്സിബിഷന്‍. തൃത്താല മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ഹയര്‍ സ്റ്റഡീസ് എക്സ്പോ സംഘടിപ്പിച്ചത്. മാനുഷികതലവും സാമൂഹികമായ ഉള്ളടക്കവും വിദ്യാഭ്യാസത്തിലുണ്ടാവണമെന്ന് ഉദ്ഘാടകനായ മന്ത്രി എം.ബി.രാജേഷ്. 


ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടും ദിശാബോധവും നൽകുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. പഠനരംഗത്ത് കുട്ടികള്‍ക്ക് കൃത്യമായ മുന്നൊരുക്കവും ഭാവിയെക്കുറിച്ചുള്ള അവബോധവുമുണ്ടാവണം. സാധ്യതകളിലേക്ക് ഓരോരുത്തരുടെയും ശ്രദ്ധയെത്തണമെന്ന് മന്ത്രി എം.ബി.രാജേഷ്. 

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലെ കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ സഹകരണത്തോടെയാണ് പടിഞ്ഞാറങ്ങാടിയിൽ ദിശ ഹയര്‍ സ്റ്റഡിസ് എക്‌സ്‌പോ സംഘടിപ്പിച്ചത്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവയുടെയും പങ്കാളിത്തത്തോടെയാണ് പ്രദര്‍ശനം. പരിപാടിയുടെ ഭാഗമായി ഭരണഘടനയുടെ വര്‍ത്തമാനം, ഇന്ത്യയുടെ ഭാവി 'എന്ന വിഷയത്തില്‍ സെമിനാറും നടന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും പരിപാടിയിൽ ആദരിച്ചു. വിവിധ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അറുപത്തി അഞ്ച് സ്റ്റാളുകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്