18 April 2024 Thursday

പെരുമണ്ണൂർ പി.എഫ്.എ ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച നടക്കും

ckmnews

പെരുമണ്ണൂർ

പി.എഫ്.എ ക്ലബ്ബിന്റെ നേതൃത്വത്തിൽ 

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച നടക്കും


ചങ്ങരംകുളം:ചാലിശ്ശേരി പെരുമണ്ണൂര്‍ പി.എഫ്.എ ക്ലബ്ബിന്റെ  നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച നടക്കും.പി എഫ് എ യും വാവന്നൂര്‍ അഷ്ടാഗം ആയുര്‍വേദ കോളജും , കോട്ടക്കല്‍ ആര്യവൈദ്യശാലയും സംയുക്തമായി പെരുമണ്ണൂര്‍ കൊട്ടക്കാവ് ക്ഷേത്ര മൈതാനിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഒരുമണി വരെയാണ് ക്യാമ്പ് നടത്തുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പി എഫ് എ ക്ലബ്ബുമായി ബന്ധപ്പെട്ടു പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തുന്ന പരിശോധനയും,മരുന്നുകളും, തുടര്‍ ചികിത്സയും തികച്ചും സൗജന്യമായിരിക്കുമെന്നു ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.