29 March 2024 Friday

എസ് വൈ എസ് പട്ടാമ്പി സോൺ നമുക്കൊരു മരം നാളേക്കൊരു ഫലം വൃക്ഷ തൈ വിതരണം നടത്തി

ckmnews

എസ് വൈ എസ് പട്ടാമ്പി സോൺ  നമുക്കൊരു മരം നാളേക്കൊരു ഫലം  വൃക്ഷ തൈ വിതരണം നടത്തി

              

പട്ടാമ്പി:പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീർഷകത്തിൽ നടക്കുന്ന ഹരിത മുറ്റം പരിസ്ഥിതി വാരാചരണ ഭാഗമായി പട്ടാമ്പി സോണിൽ  നമുക്കൊരു മരം നാളെ ഒരു ഫലം പദ്ധതിയിൽ  വൃക്ഷ തൈ വിതരണം നടന്നു.

 സോൺ തല ഉദ്ഘാടനം പരുതൂർ കൊടിക്കുന്നിൽ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ നിർവ്വഹിച്ചു.എസ് വൈ എസ് 

 സോൺ പി ആർ സെക്രട്ടറി യു എ റഷീദ് അസ്ഹരി, പരുതൂർ സർക്കിൾ  പ്രസിഡന്റ് കെ പി മുഹമ്മദ് റാഫി ഫാളിലി, സാന്ത്വനം സെക്രട്ടറി ഷുഹൈബ് കൊടിക്കുന്ന്, എസ്എസ്എഫ് പരുതൂർ സെക്ടർ ജനറൽസെക്രട്ടറി  അഫ്സൽ യുഎ സംബന്ധിച്ചു. വിതരണം ചെയ്ത തൈകൾ സോൺ പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം കേന്ദ്രങ്ങളിൽ നട്ടുപിടിപ്പിച്ചു.