09 May 2024 Thursday

ചാലിശേരി പെരുമണ്ണൂർ സ്വദേശി മോഹനൻ കടവരാത്ത് സംവിധാനം ചെയ്ത പടച്ചോൻ ഡോക്യുമെറ്ററി റീലീസ് ചെയ്തു

ckmnews

ചാലിശേരി പെരുമണ്ണൂർ  സ്വദേശി മോഹനൻ കടവരാത്ത് സംവിധാനം ചെയ്ത പടച്ചോൻ ഡോക്യുമെറ്ററി  റീലീസ്  ചെയ്തു


ചാലിശേരി പെരുമണ്ണൂർ  സ്വദേശി മോഹനൻ കടവരാത്ത് സംവിധാനം ചെയ്ത പടച്ചോൻ ഡോക്യുമെറ്ററി  റീലീസ്  ചെയ്തു.പെരുമണ്ണൂർ കൂളത്ത് നടന്ന ആദ്യ പ്രദർശനത്തിന്റെ സ്വിച്ച് ഓൺ കർമ്മം ചാലിശേരി ജനമൈത്രി പോലീസ് അഡീഷണൽ സബ് ഇൻസ്പെക്ടർ കെ.എ ഡേവീ നിർവ്വഹിച്ചു.നാടകമേഖലയിലും , അഭിനയ രംഗത്തും സജീവമായ മോഹനൻ കടവാരത്താണ്  പടച്ചോൻ സിനിമയുടെ കഥയും തിരക്കഥയും രചിച്ചിട്ടുള്ളത്.അമ്മ നഷ്ടപ്പെട്ട മകളെ പുനർവിവാഹം കഴിക്കാതെ  വളർത്തി വലുതാക്കിയ അച്ചനിൽ നിന്ന് കളവ് പറഞ്ഞ് പുരുഷ സഹപാഠിയോടൊപ്പം പോകുന്ന മകൾ , മറ്റൊരു അച്ചന്റെ കഥ കേട്ട്  പിന്നീട് സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകുന്നതാണ് പടച്ചോൻ ഫിലിമിന്റെ ഉള്ളടക്കം.പതിനഞ്ച് മിനിറ്റാണ് സമയ ദൈർഘ്യം പ്രദേശത്തുള്ള സ്ത്രീ-പുരുഷ ഭേദ്യമനെ നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ഞായറാഴ്ച  നടന്ന ആദ്യ സിനിമ പ്രദർശനത്തിനു ശേഷം ജനമൈത്രി പോലീസ് എ.എസ്. ഐ 

കെ എ ഡേവി ഫിലിംമിൽ അഭിനയിച്ച മോഹനൻകടവാരത്ത് വിനോദ് വട്ടേക്കാട് സുന്ദരൻ ചെട്ടിപ്പടി , കെ കെ ജിത്തു , ഷൈനേദു കൃഷ്ണ കെ , ജിതേഷ് പി.എൻ ,ശ്രീലക്ഷ്മി ബിനീഷ്, സജി കാത്തിരുക്കോട്ടിൽ എന്നിവർക്ക് മെമ്മന്റോ നൽകി ആദരിച്ചു. ജനമൈത്രി പോലീസിന്റെ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി  സമകാലിക വിഷയം ഉൾക്കൊള്ളുന്ന ഫിലിം സ്റ്റേഷൻ പരിധിയിലെ സ്കൂളുകളിൽ പ്രദർശിപ്പിക്കുമെന്ന് എ.എസ്.ഐ പറഞ്ഞു. ചടങ്ങിൽ മോഹനൻ കടവാരത്ത് ,  ഉമ്മർ , സി.പി. ഒ. രജിത് ആർ.ജി , എ.സി. ഗീവർ ചാലിശേരി എന്നിവർ സംസാരിച്ചു.