27 April 2024 Saturday

ചാലിശ്ശേരി അങ്ങാടിയില്‍ താമസിച്ചിരുന്ന ഇയ്യുക്കുട്ടി(90) നിര്യാതനായി

ckmnews

ചാലിശ്ശേരി അങ്ങാടിയില്‍ താമസിച്ചിരുന്ന ഇയ്യുക്കുട്ടി(90) നിര്യാതനായി


ചാലിശ്ശേരി:ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ സണ്ടേസ്കൂൾ ജീവിതത്തിൽ 50 വർഷത്തെ സേവനം അനുഷ്ഠിച്ച  അദ്ധ്യാപകൻ 

ഇയ്യുകുട്ടി (90 വയസ്സ്) അന്തരിച്ചു.ചാലിശ്ശേരി അങ്ങാടി പഴയ മാർക്കറ്റിനു സമീപം ചീരൻ പരേതനായ താവുകുട്ടി യുടെ മകനാണ്  ഇയ്യുകുട്ടിയേട്ടൻ


യാക്കോബായ സുറിയാനി പള്ളി എം.പി.പി.എം സണ്ടേസ്കൂൾ അദ്ധ്യാപകനായും ,പ്രധാനദ്ധ്യാപകനായും 50 വർഷംസേവനം അനുഷ്ഠിച്ചിട്ടുണ്ട് ,സുറിയാനി പണ്ഡിതനാണ്. മദ്ബഹാശൂശ്രൂഷകനുമായിരുന്നു. ദു:ഖവെള്ളിയാഴ്ച സ്ളീബാ വന്ദനക്രമത്തിലെ ഗീതം സുറിയാനി ഭാഷയിൽ ചൊല്ലുന്നത് തുടർച്ചയായി എഴുപത്തിയഞ്ച് വർഷം പൂർത്തികരിക്കുവാൻ കഴിഞ്ഞത് അസുലഭ നിമിഷമായിരുന്നു. നിരവധി വിദ്യാർത്ഥികളുടെ ആത്മീയ ഗുരുവാണ്

ഇയ്യുകുട്ടിയേട്ടൻ്റെ സുറിയാനി ഗീതവും ,ആരാധന ഗീതങ്ങളും ,വേദപഠനങ്ങളും തലമുറകളിലെ മായാതെ നിലനിൽക്കുന്നു.


സംസ്ക്കാരം വെള്ളിയാഴ്ച (11.09 .20) വൈകീട്ട് നാലിന്  സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.


ഭാര്യ: പരേതയായ അമ്മിണി


മക്കൾ : ജോയ് , ജെസ്സി ,ജോസ് , ജോളി , ജെയിസൺ


മരുമക്കൾ:  ശോഭ , ശീമോൻ , ശോഭ ,മാത്തു , പ്രമീള