Thrithala
കുട്ടികളുടെ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയവഴി കൈകാര്യം ചെയ്തു:പടിഞ്ഞാറങ്ങാടി കക്കാട്ടിരി സ്വദേശികള്‍ക്കെതിരെ പൊലീസ് കേസെടുത്തു

തൃത്താല : കുട്ടികളുടെ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി കൈകാര്യം ചെയ്തതിന് പടിഞ്ഞാറങ്ങാടി ,കക്കാട്ടിരി സ്വദേശികള്‍ക്കെതിരെ കേസെടുത്തു . ഓപ്പറേഷന്‍ പി ഹണ്ട് എന്ന സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്കെതിരെയുള്ള പരിശോധനയുടെ ഭാഗമായി പട്ടിത്തറ , കപ്പൂര്‍ പഞ്ചായത്തുകളില്‍ താമസിക്കുന്ന ഇവരുടെ വീട്ടിലേക്ക് പാലക്കാട് ജില്ലാ സൈബര്‍ ഉദ്ദ്യോഗസ്ഥര്‍ എത്തുകയായിരുന്നു . തുടര്‍ന്ന് ഇവര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ , ചാര്‍ജര്‍ എന്നിവ കസ്റ്റഡിയില്‍ എടുക്കുകയും ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറുകയും രണ്ട് പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു .