19 April 2024 Friday

ചാലിശ്ശേരിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് വാഹനാപകടം രണ്ടു പേർക്ക് പരിക്ക്

ckmnews

ചാലിശ്ശേരിയിൽ  ബസ്സും   കാറും കൂട്ടിയിടിച്ച് വാഹനാപകടം  രണ്ടു പേർക്ക് പരിക്ക്


പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാന പാതയിൽ ചാലിശ്ശേരി മുലയം പറമ്പത്ത് അമ്പലത്തിന് സമീപം ഞായറാഴ്ച  രാവിലെ  എട്ടുമണിക്ക് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.പാവറട്ടി സ്വദേശികളായ രണ്ട് പേർക്ക് പരിക്കു പറ്റി.കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും   കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.കാറ് പൊളിച്ചാണ്  പരിക്കുപറ്റിയ വരെ പുറത്തെടുത്തത്. അപകടത്തിൽ പരിക്കു പറ്റിയ  പാവറട്ടി സ്വദേശികളെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം.ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു