25 April 2024 Thursday

ചാലിശേരി മുലയംപറമ്പത്ത് കാവ് അയ്യപ്പവിളക്കാഘോഷം:അന്നദാനത്തിൽ പങ്കെടുത്ത് ആയിരങ്ങൾ

ckmnews


ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് പ്രസിദ്ധമായ അയ്യപ്പവിളക്ക്  ഉത്സവം ശനിയാഴ്ച തുടങ്ങി കോവിഡിനു ശേഷം രണ്ട് വർഷത്തിനു ശേഷം നടക്കുന്ന അയ്യപ്പൻ വിളക്കിന് രാവിലെ മുതൽ ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തി.രാവിലെ ക്ഷേത്രത്തിനു സമീപം ഒരുക്കിയ വിളക്ക് പന്തലിൽ   വിശേഷ പൂജകൾ നടന്നു. ഉച്ചയ്ക്ക് 11.30 ന് ആരംഭിച്ച അന്നദാനത്തിന് ഭക്തജനങ്ങളുടെ വൻതിരക്കായിരുന്നു.വൈകീട്ട് അഞ്ചിന് പോലീസ് സ്റ്റേഷനു സമീപം കുവേശ്വര ക്ഷേത്രത്തിൽ നിന്ന്  പഞ്ചവാദ്യം , താലം എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് നടക്കും.ക്ഷേത്ര മൈതനാത്ത് ഗാനസുധ , ദീപാലങ്കാരം , അയ്യപ്പൻ പാട്ട് , പാൽക്കുടം എഴുന്നെള്ളിപ്പ് , തിരിഉഴിച്ചിൽ , വെട്ടും തടവും , കനൽ ചാട്ടം എന്നിവ ഉണ്ടാകും.   വിളക്ക് സംഘം പട്ടിശേരി ഗോവിന്ദൻനായർ സ്മാരക വിളക്ക് പാർട്ടിയാണ്.