24 April 2024 Wednesday

സ്മൃതിദിനം:ധീരജവാന് ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ സ്മരണാഞ്ജലി

ckmnews

സ്മൃതിദിനം:ധീരജവാന് ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ സ്മരണാഞ്ജലി


ചാലിശ്ശേരി :സ്മൃതിദിനത്തിനോടുനുബന്ധിച്ച് ജോലിക്കിടെ മരണമടഞ്ഞ ചാലിശ്ശേരി ഗ്രാമത്തിൻ്റെ ധീരസൈനികനായ വി.പി വേണുഗോപാലിന് ചാലിശ്ശേരി ജനമൈത്രി പോലീസ്  

സ്മരാണജ്ഞലി അർപ്പിച്ചു.1989 ൽ ഇരുപതാം വയസ്സിൽ ബി.എസ് .എഫിൽ കോൺസ്റ്റബിളായി എസ് ടി സി  ബി എസ് എഫ് ഖാരഗോൺ ക്യാമ്പിൽ ജോലി ലഭിച്ചു.മൂന്ന് വർഷത്തെ സേവനത്തിനിടെ 1992 ജനുവരി എട്ടിന് ജമ്മു കാശ്മീരിലെ ധരാളിൽ ഇൻ്റണൽ സെക്യൂരിറ്റിയായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ടെൻ്റിന് മുകളിലേക്ക്  വലിയ ഐസ് പാളികൾ വന്ന് വീണാണ്   ചാലിശ്ശേരിയുടെ ധീര പട്ടാളക്കാരൻ ഇരുപത്തിമൂന്നാം വയസ്സിൽ  മരണപ്പെട്ടത്.ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യഭ്യാസം.പഠന കാലയളവിൽ വിദ്യാർത്ഥികൾക്കിടയിൽ  ഏറെ പ്രിയങ്കരനായിരുന്നു .1984 ൽ സ്കൂളിൻ്റെ ചരിത്രത്തിലെ വളരെ മോശമായ എസ് എസ് എൽ സി വിജയ ശതമാനത്തിലും ആകെ വിജയിച്ച ഏഴു പേരിൽ ഒരാളായിരുന്നു  വേണുഗോപാലെന്ന  സൗമ്യ സ്വഭാവക്കാരനായ സഹപാഠികളുടെ വേണു.വളരെ ചെറുപ്രായത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ച വേണുവിന് ഗ്രാമത്തിലും ,സ്കൂളിലും ഉചിതമായ സ്മാരകം വേണമെന്നാണ് നാട്ടുകാരുടെയും , പൂർവ്വ വിദ്യാർത്ഥികളുടേയും ,സഹപാഠികളുടേയും ആഗ്രഹം. ചാലിശ്ശേരി വട്ടപറമ്പിൽ പുതുമഠത്തിൽ വീട്ടിൽ കാക്കുണ്ണി നായർ - മാളുവമ്മ ദമ്പതിമാരുടെ മകനാണ്.സ്മൃതിദിനത്തിനോടുന്നുബന്ധിച്ച് വെള്ളിയാഴ്ച  തറവാട്ടിലെത്തി  ചാലിശ്ശേരി പേലീസ് സ്റ്റേഷൻ എസ് എച്ച് ഒ എ പ്രതാപ്  

വി.പി.വേണുഗോപാലൻ  എന്ന സൈനീകനോടുള്ള ആദരവിൻ്റെ ഭാഗമായി ജേഷ്ഠ സഹോദരൻ വി.പി മാധവനെ പൊന്നാട നൽകി ആദരിച്ചു.  സ്റ്റേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ.എസ്.ഐ ആനന്ദൻ ,ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ ശ്രീകുമാർ ,വി.ആർ രതീഷ് എന്നിവർ പങ്കെടുത്തു.