08 May 2024 Wednesday

മോഷ്ടിച്ച് കടത്തിയത് 20 ഓളം ലോറികള്‍ മുഖ്യകണ്ണികളായ പടിഞ്ഞാറങ്ങാടി സ്വദേശികള്‍ പിടിയില്‍

ckmnews



കൊച്ചി:സംസ്ഥാനന്തര ലോറി മോഷണ സംഘത്തിലെ മുഖ്യ കണ്ണികള്‍ കൊച്ചി പനങ്ങാട് പൊലീസിന്റെ പിടിയില്‍ . പടിഞ്ഞാറങ്ങാടി ഗോഖലെ സ്കൂളിനടുത്ത് താമസിക്കുന്ന തൊഴൂമ്പറത്ത് ടിപി ജലീല്‍ ,മുഹമ്മദ് ജംഷാദ് എന്നിവരാണ് പിടിയിലായത്.സംഘം ഇത് വരെ ഇരുപതോളം ലോറികള്‍ മോഷ്ടിച്ച് കടത്തിയതായി പൊലീസ് പറഞ്ഞു.സംഭവത്തില്‍ മൂന്ന് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.