23 April 2024 Tuesday

ബാംഗ്ലൂരില്‍ ബൈക്ക് ട്രെയിലറിൽ ഇടിച്ച് ചാലിശ്ശേരി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

ckmnews



ചാലിശ്ശേരി : ബാംഗ്ലൂരിൽ ബൈക്ക് ട്രെയിലറില്‍ ഇടിച്ച് ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു.

പെരുമണ്ണൂർ പുന്നുള്ളി പ്രീതയുടെ മകൻ  കാർത്തിക് (18)ആണ് മരിച്ചത്. 


കാർത്തിക് ഓടിച്ചിരുന്ന ബൈക്ക് ട്രെയിലറിൽ ഇടിച്ചാണ് അപകടമുണ്ടായത്.  ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിലെ ഒന്നാംവർഷ എൻജിനീയറിങ് വിദ്യാർത്ഥിയാണ് കാർത്തിക്.