20 April 2024 Saturday

തൃത്താല ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവ്വേദ ആശുപത്രി കെട്ടിട ശിലാസ്ഥാപനം നടത്തി

ckmnews



തൃത്താല: തൃത്താല ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ഹോസ്പിറ്റൽ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ നാരായണദാസിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ ശാന്തകുമാരി ശിലാസ്ഥാപനം നിർവ്വഹിച്ചു. മാട്ടായ ബദാം ചുവട്ടിൽ മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ സൗജന്യമായി നൽകിയ ഏഴ് സെൻ്റ് സ്ഥലത്താണ് കെട്ടിടമുയരുന്നത്. ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ നിന്ന് 20 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ നിന്ന് 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. പരിപാടിയിൽ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചെറിയ രാമൻ, വാർഡ് മെമ്പർ സലിം മാടായ, ബ്രഹ്മദത്തൻ, ബ്രമഭത്തറ്റ് മാതാവ് ശ്രീദേവി അന്തർജനം, അരവിന്ദാക്ഷൻ എന്നിവരും പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. കൃഷ്ണകുമാർ സ്വാഗതവും മെഡിക്കൽ ഓഫീസർ പി ജയറാം നന്ദിയും പറഞ്ഞു.