26 April 2024 Friday

സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കിറ്റിന് പകരം തതുല്ല്യ തുക ബാങ്ക് വഴി നല്‍കണം:ഷെവലിയാര്‍ സിഇ ചാക്കുണ്ണി

ckmnews

സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കിറ്റിന് പകരം തത്തുല്യ തുക ബാങ്ക് വഴി  നൽകണം:ഷെവലിയര്‍ സിഇ ചാക്കുണ്ണി


ചങ്ങരംകുളം:കോവിഡ് 19 മൂലം പ്രതിസന്ധിയിലായ സമസ്ത മേഖലകളുടെയും നിലനിൽപ്പിന്  ജി എസ് ടി നടപടികൾ ലളിതമാക്കണമെന്നും

സൗജന്യ കിറ്റിനു പകരം തത്തുല്യ തുക ബാങ്ക് വഴി നൽകണമെന്നും ഓൾ കേരള കൺസ്യൂമേഴ്സ് ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് കൂടിയായ ഷെവലിയാര്‍ ചാക്കുണ്ണി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.2017ൽ ധൃതി  പിടിച്ചു നടപ്പിലാക്കിയ ജി എസ് ടി മൂന്നു വർഷത്തിലധികം പിന്നിട്ടിട്ടും  അമ്പതു തവണകളിൽ അധികം ഭേദഗതി വരുത്തിയിട്ടും പൂർണമായി വ്യക്തത വന്നിട്ടില്ല.അടിക്കടിയുള്ള മാറ്റങ്ങൾ സംസ്ഥാന സർക്കാരിനെയും നികുതിദായകരെയും ഉപഭോക്താക്കളെയും ഒരുപോലെ വിഷമത്തിലാക്കി.അടിയന്തിരമായി ജി എസ് ടി നിയമങ്ങൾ വ്യക്തത വരുത്തി  ലളിതവൽക്കരിക്കണം. കോവിഡ് കാലത്ത്  സർക്കാർ നൽകുന്ന സൗജന്യ കിറ്റിനു പകരം തത്തുല്യ തുക ബാങ്ക് വഴി നൽകണമെന്നും ഓൾ കേരള കൺസ്യൂമേഴ്സ് ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ടും ജി എസ് ടി ഫെസിലിറ്റേഷൻ കൗൺസിൽ അംഗവും,  ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി അംഗവുമായ ഷെവലിയർ സി.ഇ.  ചാക്കുണ്ണി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.കോവിഡ് വേളയിൽ സർക്കാർ നൽകുന്ന സൗജന്യ കിറ്റുകൾ അർഹർക്ക് ആശ്വാസമാണ്. എന്നാൽ നൽകുന്ന ഉത്പന്നങ്ങളുടെ ഗുണമില്ലായ്മയും വിതരണത്തിലെ കാലത്തമസവും റേഷൻ കടകളിലെ സാങ്കേതിക തകരാറുകളും പാക്കിങ്ങിനും, ഡെലിവറിക്കും  മറ്റുമായുള്ള അനാവശ്യ ചിലവുകളും ഒഴിവാക്കുന്നതിനും സർക്കാർ നൽകുന്ന തുകക്കുള്ള മൂല്യവും ഗുണബോക്താക്കൾക്ക് ലഭിക്കുന്നതിന് ബാങ്ക് വഴി നൽകണമെന്നും അദ്ദേഹം  ബഹു :കേരള മുഖ്യമന്ത്രിയോടും സിവിൽ സപ്ലൈസ് മന്ത്രിയോടും  അഭ്യർത്ഥിച്ചു.തമിഴ് നാട്ടിൽ പ്രമുഖ മലയാളി വ്യവസായികൾ നേതൃത്വം നൽകുന്ന സംഘടനകൾ ഈ മാതൃകയിലാണ് കിറ്റിനു പകരം പണമെത്തിച്ചു നൽകിയ സേവനത്തിനു വലിയ സ്വീകാര്യതയും ജനപ്രീതിയും ആണ് ലഭിച്ചത്. കിറ്റിൽ നൽകുന്ന ഉൽപന്നങ്ങൾക്ക് പകരം അവർക്ക് ആവശ്യമുള്ള മരുന്ന് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാൻ കഴിയും എന്നതാണ് സവിശേഷത. അതിനുപുറമേ ഈ പണം വിപണികളിൽ എത്തുന്നത് മൂലം ചെറുകിട ഇടത്തര  കച്ചവടക്കാർക്ക് അത് ഏറെ ഉപകരിക്കും. കോ വിഡ് വ്യാപനത്തിൽ കേരളം മുൻപന്തിയിലാണെന്ന് ബഹുമാനപ്പെട്ട കേന്ദ്ര ആരോഗ്യ മന്ത്രിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു