28 March 2024 Thursday

ചാലിശ്ശേരി പെരുമണ്ണൂര്‍ പുതിയേടത്ത് ക്ഷേത്ര ഉല്‍സവത്തിനെത്തിയ ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി

ckmnews


ചാലിശ്ശേരി : പെരുമണ്ണൂർ പുതിയേടത്ത് ക്ഷേത്ര ഉത്സവത്തിനെത്തിയ ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി. ദേവസ്വം ഉത്സവ എഴുന്നള്ളിപ്പിന് എത്തിച്ച മുണ്ടക്കൽ കണ്ണൻ എന്ന ആനയാണ് ഉച്ചയോടെ ഇടഞ്ഞത്. എഴുന്നള്ളിപ്പിന് മുന്നേ ആനയെ കുളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഉടൻ തന്നെ മറ്റൊരു ആനയുടെ പാപ്പാൻ ആയ പെരുമണ്ണൂർ സ്വദേശി രജു  സ്ഥലത്തെത്തി ഇടഞ്ഞ ആനയെ തളച്ചു. ഇടഞ്ഞ ആന അഞ്ച് മിനിറ്റിലേറെ സമയം പ്രദേശത്ത് പരിഭ്രാന്തി പരത്തി. കുളിപ്പിക്കുന്ന സമയമായതിനാൽ ആനപ്പുറത്ത് ആളുകൾ ഇല്ലാത്തതിനാൽ മറ്റ് അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ആനയെ തളച്ച ശേഷം സമീപത്തെ മറ്റൊരു പറമ്പിലേക്ക് മാറ്റി. ദേവസ്വം കമ്മറ്റിയുടെ മൂന്ന് ആനകളിൽ ഒരെണ്ണമാണ് ഇടഞ്ഞത്.