28 September 2023 Thursday

പതിമൂന്ന് കാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം ചാലിശ്ശേരി സ്വദേശിയായ 19 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

ckmnews

പതിമൂന്ന് കാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം


ചാലിശ്ശേരി സ്വദേശിയായ 19 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ 


പതിമൂന്ന്കാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ യുവാവിനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.ചാലിശ്ശേരി പനക്കൽ വീട്ടിൽ നിമേഷ് എന്ന 19 കാരനാണ് പിടിയിലായത്.പെൺകുട്ടിയെ പല തവണ ദേഹോപദ്രവം നടത്തുകയും ആളില്ലാത്ത വീട്ടിലേക്ക് ലൈംഗിക ബന്ധത്തിനായി വരാൻ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ ആണ് പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി ലഹരി ഉപയോഗിച്ച കേസിലും മുൻപ് ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു