13 August 2020 Thursday

ചാലിശ്ശേരി പഞ്ചായത്തിൽ ചൊവ്വാഴ്ച മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

ckmnews


ചാലിശ്ശേരി: പട്ടാമ്പി മൽസ്യമാർക്കറ്റിൽ ഉണ്ടായ  കോവിഡ് വ്യാപന ആശങ്ക  നിലനിൽക്കുന്ന സാഹചര്യത്തിൽ ചാലിശ്ശേരി പഞ്ചായത്ത് പരിധിയിൽ ചൊവ്വാഴ്ച (21-07-2020) മുതൽ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മെഡിക്കൽ സ്റ്റോറുകളും ലാബുകളും ഒഴികെയുള്ള  മറ്റു സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്ന് ചാലിശ്ശേരി  പോലീസ് എസ് എച്ച്  ഒ  എ പ്രതാപ് അറിയിച്ചു.


 പോലീസ് തിങ്കളാഴ്ച രാത്രി വാഹനത്തിൽ പഞ്ചായത്ത് പരിധിയിൽ അനൗൺസ് മെൻ്റ് നടത്തി.

ckmnews