25 April 2024 Thursday

വിദ്യാർത്ഥികൾക്ക് ദാഹമകറ്റണം:കിണർ നിർമ്മാണത്തിന് പ്രിൻസിപ്പാൾ നല്‍കിയത് ഒരു ലക്ഷം രൂപ

ckmnews

വിദ്യാർത്ഥികൾക്ക് ദാഹമകറ്റണം:കിണർ നിർമ്മാണത്തിന് പ്രിൻസിപ്പാൾ നല്‍കിയത് ഒരു ലക്ഷം രൂപ


ചങ്ങരംകുളം:വിദ്യാർത്ഥികൾക്ക് ദാഹമകറ്റാൻ കുടിവെള്ളത്തിനായുള്ള  കിണർ നിർമ്മാണം പൂർത്തിയാക്കാൻ സ്കൂൾ പ്രിൻസിപ്പാൾ ഒരു ലക്ഷം രൂപ നൽകി യത് ഗ്രാമത്തിനും സ്കൂളിനും മാതൃകയായി.ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഗീതാ ജോസഫാണ് പ്ലസ് ടു ക്യാമ്പസ്സിൽ പുതുതായി കുഴിക്കുന്ന   കിണർ നിർമ്മാണം പൂർത്തികരിക്കുന്നതിന്  സഹായം നൽകിയത്.പ്ലസ് ടു ക്യാമ്പസിൽ നിലവിൽ ഒമ്പത് വർഷം മുമ്പ് സ്ഥാപിച്ച കുഴൽ കിണറാണ് വിദ്യാർത്ഥികളുടെ  ആശ്രയം.ടീച്ചറുടെ

ഏറെ കാലത്തെ ആഗ്രഹമായിരുന്നു ഒരു പൊതുകിണർ വേണമെന്നത്.കഴിഞ്ഞ മാസാദ്യം പഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിണർ നിർമ്മാണം തുടങ്ങി

ഏഴു കോലിൽ വെള്ളം കണ്ടെങ്കിലും ഒരു ഭാഗം പാറയായി. നാല് കോൽ പാറ പൊട്ടിച്ചതോടെ പഞ്ചായത്തനുവദിച്ച ഫണ്ട് അവസാനിച്ചു.വെള്ളം ലഭിക്കുവാൻ കൂടുതൽ ആഴം കൂട്ടുവാൻ പ്രിൻസിപ്പാളും പി ടി എ യും തിരുമാനിച്ചു.ജലസമൃദ്ധിക്കായി കിണർ ഇനിയും ഏറെ താഴ്ത്തണം.തുകയുടെ കുറവ് മൂലം വരും തലമുറയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക്  കുടിവെള്ളം ലഭിക്കാത്തെ ഇരിക്കരുതെന്ന് ഉറച്ച തീരുമാനത്തിലായി രുന്നു പ്രിൻസിപ്പാൾ.വിദ്യാർത്ഥികളുടെ രുചിയും ഗന്ധവും ഏറെ അറിയാമായിരുന്ന ടീച്ചർ വറ്റാത്ത ദാഹജലം ലഭിക്കുന്നതിനു വേണ്ടി തുടർ  നിർമ്മാണത്തിനായി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു.ഒരു പതിറ്റാണ്ടിനപ്പുറമായി സ്കൂളിൻ്റെ ഒരോ പരോഗതിയിലും നിർമ്മാണ പ്രവൃത്തനങ്ങളിലും  ടീച്ചറുടെ നേതൃത്വത്തിൽ അദ്ധ്യാപകർ  ,പൂർവ്വ വിദ്യാർത്ഥികൾ   ,നാട്ടുകാർ  ,പി ടി എ  എന്നിവരുടെ  സഹകരണം ഉണ്ടായിരുന്നു.ഇതിൻ്റെ ഒരു തുടർച്ചയാണ്  ജലസ്ത്രോസ്സിനായി ടീച്ചറുടെ കൈതാങ്ങ്.കഴിഞ്ഞ ദിവസം  ഫണ്ട് ടീച്ചർ മേൽനോട്ട സമിതിക്ക് കൈമാറി .മെയ് മാസം വിരമിക്കുന്ന  പ്രിൻസിപ്പാൾ ചെയ്ത കാരുണ്യനന്മ  സ്കൂൾ ചരിത്രത്തിൽ എക്കാലവും സന്തോഷവും വലിയ പുണ്യവുമായി  ഓർമ്മിക്കപ്പെടുത്തുംസിലിബസിൻ്റെ ഉള്ളടത്തേക്കാൾ കുട്ടികളിൽ ആത്മവിശ്വാസം നിറക്കുന്ന ടീച്ചറുടെ മാതൃക പി ടി എ ,  സഹ അധ്യാപകർ , പൂർവ്വ വിദ്യാർത്ഥികൾ ,നാട്ടുകാർ എന്നിവർക്ക് ആഹ്ലാദമായി.