24 April 2024 Wednesday

എ ഡിവിഷൻ ഫുട്ബോൾ ടൂർണമെന്റിൽ വർണ ആർട്സ് ആൻഡ് സ്പോർട്സ് വെൽഫെയർ ക്ലബ് റണ്ണേഴ്‌സ് അപ്പ് ആയി

ckmnews

എ ഡിവിഷൻ ഫുട്ബോൾ ടൂർണമെന്റിൽ വർണ ആർട്സ് ആൻഡ് സ്പോർട്സ് വെൽഫെയർ ക്ലബ് റണ്ണേഴ്‌സ് അപ്പ് ആയി


പാലക്കാട് : ജില്ലയിലെ മുൻനിര ഫുട്ബോൾ ലീഗ് മത്സരമായ എ ഡിവിഷൻ ഫുട്ബോൾ ടൂർണമെന്റിൽ കുമരനെല്ലൂർ വർണ ആർട്സ് ആൻഡ് സ്പോർട്സ് വെൽഫെയർ ക്ലബ് റണ്ണേഴ്‌സ് അപ്പ് ആയി.ആറ് ടീമുകൾ ലീഗ് അടിസ്ഥാനത്തിൽ മത്സരിച്ച ടൂർണമെന്റിൽ യങ്മെൻസ് പാലക്കാട് ആണ് ജേതക്കള്‍.ടൂർണമെന്റിൽ വർണനക്ക് പത്തും യാങ്‌മെൻസിന് പന്ത്രണ്ടും പോയിന്റുകൾ ആണ് ലഭിച്ചത്.ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഡി ലൈസൻസ് കോച്ചായ അർജുൻ മംഗശ്ശേരി ആണ് വർണന കുമരനെല്ലൂർ ടീമിനെ പരിശീലിപ്പിച്ചത്.