25 April 2024 Thursday

കപ്പൂര്‍ കാഞ്ഞിരത്താണിയില്‍ ചത്ത പാമ്പിനെ കുഴിച്ചിടാന്‍ കുഴിയെടുക്കവെ സ്ഫോടനം ഒരാള്‍ക്ക് പരിക്കേറ്റു:പോലീസ് അന്യേഷണം തുടങ്ങി

ckmnews



ചങ്ങരംകുളം:കപ്പൂര്‍ കാഞ്ഞിരത്താണിയില്‍ ചത്ത പാമ്പിനെ കുഴിച്ചിടാന്‍ കുഴിയെടുക്കവെ സ്ഫോടനം.കാഞ്ഞിരത്താണി സ്വദേശിയായ ഒരാള്‍ക്ക് പരിക്കേറ്റു.കണ്ണിന് സാരമായി പരിക്കേറ്റ ഇയാളെ അഹല്ല്യ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം.സ്ഫോടനകാരണം വ്യക്തമല്ല.ചാലിശ്ശേരി സിഐ പ്രതാപിന്റെ നേതൃത്വത്തില്‍ പോലീസെത്തി സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു.സംഭവത്തെ കുറിച്ച് അന്യേഷണം ആരംഭിച്ചിട്ടുണ്ട്