24 April 2024 Wednesday

ചാലിശേരിയിൽ പകൽ പൂരത്തിന് തുടക്കമായി:പതിര് വാണിഭ്യത്തിന് എത്തിയത് ആയിരങ്ങൾ

ckmnews

ചാലിശേരിയിൽ പകൽ പൂരത്തിന് തുടക്കമായി:പതിര് വാണിഭ്യത്തിന് എത്തിയത് ആയിരങ്ങൾ


ചങ്ങരംകുളം:ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ക്ഷേത്ര പൂരഹോത്സവത്തിന് രാവിലെ വിശേഷാൽ പൂജകളോടെ  തുടക്കമായി.ശനിയാഴ്ച രാത്രിയിൽ ഗ്രാമീണ പാരമ്പര്യത്തിന്റെ അറ്റുപോകാത്ത കണ്ണിയായി  പഴമയുടെ പെരുമ വിളിച്ചോതി പതിര് വാണിഭം കാണുവാൻ  ജനസഹസ്രങ്ങൾ ഒഴുകിയെത്തി.കോവിഡിനു ശേഷം രണ്ടുവർഷമായി ക്ഷമയോടെ കാത്തിരുന്ന തട്ടകത്തിലെ വാണിഭ എല്ലാവരും വൻ  ആഘോഷമാക്കി.ശനിയാഴ്ച രാവിലെ മുതൽ ക്ഷേത്ര മൈതാനിയിലേക്ക് ഭക്തജനങ്ങളുടെ വൻ തിരക്കായിരുന്നു.വൈകീട്ട് അഞ്ചു മണിയോടുകൂടി  ക്ഷേത്രത്തിലേക്ക് ജാതി - മത വ്യത്യാസം ഇല്ലാതെ  ജനങ്ങൾ മൈതാനത്തേക്ക് ഒഴുകി.മീനും പച്ചക്കറിയും ഹലുവയും ഈത്തപ്പഴവും , പരമ്പരാഗത കൈത്തൊഴിലുകാരുടെ ഉൽപ്പന്നങ്ങളായ ചൂലും മൺകലവും , കൊട്ട , വട്ടി,   മുറം വെട്ടുകത്തി ,  തിരിച്ചു പോകുന്ന കാഴ്ചയാണ് കൂടാതെ മീൻ കച്ചവട സ്റ്റാളുകളിലും  വൻ തിരക്കായിരുന്നു . പുഴ മൽസ്യങ്ങൾ , കടൽ മത്സ്യങ്ങൾ എന്നിവ എത്ര വില കൂടിയാലും പൂരം നാളിൽ വാങ്ങുക ചാലിശ്ശേരിയിലെ പതിവ് കാഴ്ചയാണ്.വിദേശത്തുനിന്നുപോലും നിരവധി ആളുകളാണ് ആണ് പൂരത്തിന്  ഗ്രാമത്തിൽ എത്തിയിട്ടുള്ളത് .തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ നിന്നും ഞായറാഴ്ച പുലരുംവരെ ജനങ്ങൾ ക്ഷേത്രമൈതാനത്ത് എത്തിച്ചേർന്നു.