18 April 2024 Thursday

ചാലിശ്ശേരി പഴയ അടക്ക മാർക്കറ്റിന്റെ എഴുപതാം വാർഷികവും പുതിയ കെട്ടിട ഉദ്ഘാടനവും നിർവ്വഹിച്ചു

ckmnews


 ചാലിശ്ശേരി :ചാലിശ്ശേരി പഴയമാർക്കറ്റിന്റെ എഴുപതാം വാർഷികവും പുതിയ കെട്ടിട ഉദ്ഘാടനവും വ്യാഴാഴ്ച രാവിലെ ഷിനോയ് തോലത്ത് നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ അധ്യഷനായി.

ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ സുരേന്ദ്രൻ , കെ.പി പി.സി സി നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ , മുൻ പഞ്ചായത്ത് പ്രസിഡന്റ് അക്ബർ ഫൈസൽ , പഞ്ചായത്തംഗങ്ങളായ ആനിവിനു , ഹുസൈൻപുളിയ ഞ്ഞാലിൽ , പി.വി.രജീഷ് , നിഷ അജിത് കുമാർ , പഞ്ചായത്ത് കോ കോർഡിനേറ്റർ പ്രദീപ് ചെറുവാ ശേരി , രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ആർ വിജയമ്മ , ശിവശങ്കരൻ , യൂസഫ് പി.ഐ , റഷീദ് പണിക്കവീട്ടിൽ , ബാലൻ മാസ്റ്റർ , സക്കീർ , സാലിഹ് കെ.എച്ച് എന്നിവർ സംസാരിച്ചു തുടർന്ന് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ അടക്കയുടെ ആദ്യലേലം ഷിനോയ് തോലത്ത് നടത്തി പരിപാടികൾക്ക് മുഖ്യ രക്ഷാധികാരി ഷിജോയ് തോലത്ത് , പ്രസിഡന്റ് ബഷീർ മണാട്ടിൽ , വൈസ് പ്രസിഡന്റ് സാലിഹ് കാണക്കോട്ടിൽ , സെക്രട്ടറി ബാബു കണ്ടരാമത്ത് എന്നിവർ നേതൃത്വം നൽകി