26 April 2024 Friday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി അദ്ധ്യാപകൻ ജയൻ തെക്കേപ്പാട്ടിന് ഡോക്ടറേറ്റ്

ckmnews


ചങ്ങരംകുളം: ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ജയൻ തെക്കേപ്പാട്ടിന് ഡോക്ടറേറ്റ് ലഭിച്ചു.കോയമ്പത്തൂർ കർപ്പകം കല്പിതസർവകലാശാലയിൽ നിന്ന്  ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്.അമ്മാടം കൈലാത്ത് പരേതരായ കുഞ്ഞൻ കൈമളുടേയും വാക തെക്കേപ്പാട്ട് കോമളവല്ലി നേശ്യാരുടെയും മകനാണ്.നാലു വർഷമായി ചാലിശ്ശേരി ജി എച്ച് എസ് എസിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു. കോവിഡ് കാലത്ത് ചാലിശ്ശേരിയിൽ സെക്ടറൽ മജിസ്ട്രേറ്റായും പ്രവർത്തിച്ചു.