08 May 2024 Wednesday

ചാലിശ്ശേരി മുക്കൂട്ടയിൽ വീട്ടു കിണറ്റിൽ അത്ഭുത പ്രതിഭാസം കിണറ്റിലേക്ക് നാലു വശത്തു നിന്നും ഉറവ ഒഴുകി വന്നത് ആശങ്ക പരത്തി

ckmnews



ചാലിശ്ശേരി മുക്കൂട്ടയിൽ വീട്ടു കിണറ്റിൽ അത്ഭുത പ്രതിഭാസം പ്രദേശവാസികളെ ആശങ്കയിലാക്കി.ചാലിശ്ശേരി മുക്കൂട്ട സെന്ററിലുള്ള നമ്പിശ്ശേരി അബൂബക്കറിന്റെ വീട്ടിലെ കിണറ്റിലാണ് ഈ പ്രതിഭാസം കണ്ടത്.അതിരാവിലെ പ്രഭാത നമസ്കാരത്തിന് പള്ളിയിൽ പോകാനിറങ്ങിയ വീട്ടുകാർ ശബ്ദം കേട്ട് കിണറ്റിൽ വന്ന് നോക്കിയപ്പോഴാണ് കിണറിന്റെ നാലുവശത്തുനിന്നും വെള്ളം ഒഴുകുന്നതായി കണ്ടത്.സംഭവം അറിഞ്ഞതോടെ പ്രദേശവാസികൾ ഏറെ നേരം ആശങ്കയിലായി.വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സാഹിറ ഖാദർ എത്തി വില്ലേജ് അധികൃതരെയും, വാട്ടർ അതോറിറ്റി അധികൃതരെയും വിവരം അറിയിച്ചു.വാട്ടർ അതോറിറ്റി അധികൃതർ സ്ഥലത്തെത്തി റോഡിനടിയിലുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയാണ് കിണറ്റിലേക്ക് വെള്ളം കഴുകുന്നതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് വീട്ടുകാരുടെയും പ്രദേശവാസികളുടെയും ആശങ്ക തീർന്നത്