24 April 2024 Wednesday

സ്വകാര്യ വെക്തി റോഡ് കയ്യേറിയതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ കപ്പൂർ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി

ckmnews

സ്വകാര്യ വെക്തി റോഡ് കയ്യേറിയതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ കപ്പൂർ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി


കപ്പൂർ:സ്വകാര്യ വെക്തി റോഡ് കയ്യേറിയതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ കപ്പൂർ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.കപ്പൂർ പഞ്ചായത്തിലെ ആറാം വാർഡ് ഇരുമ്പകുന്ന് റോഡാണ് സ്വകാര്യ വെക്തി

കയ്യേറിയത്. എസ്.ഡി.പി ഐ കപ്പൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.നിരവധി കുടുംബങ്ങൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പഞ്ചായത്ത് റോഡാണ് നാല് മാസത്തോളമായി സ്വകാര്യ വെക്തി കയേറ്റം നടത്തുന്നതെന്നും നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.പ്രദേശവാസികൾ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻ്റ്, വാർഡ് മെമ്പർ, തഹസ്സിൽദാർ, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു.എന്നാൽ നാളിതുവരെയായി അതികൃതരുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടൽ ഉണ്ടായില്ല എന്ന് മാത്രമല്ല കഴിഞ്ഞ ദിവസം ചന്ദ്രികയും കൂട്ടാളികളും ചേർന്ന് റോഡ് വെട്ടി പൊളിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരിക്കയാണെന്നുംറോഡ് ഗതാഗത യോഗ്യമാകുകയും കയ്യേറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് കപ്പൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.പ്രതിഷേധ മാർച്ച് മണ്ഡലം പ്രസിഡൻ്റ് താഹിർ കൂനംമൂച്ചി ഉദ്ഘാടനം ചെയ്തു.പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പത്തിൽ അബൂബക്കർ ,സുലൈമാൻ, ഫൈസൽ, അസ്ലം, അബ്ദുറഹിമാൻ, കബീർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.