19 April 2024 Friday

വിദ്യാർത്ഥികളെ ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് അനുമോദിച്ചു

ckmnews


 ചാലിശ്ശേരി:  ഗ്രാമത്തിന് നന്മ കാണിച്ചു തന്ന പുതു തലമുറയിലെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾ അഭിനവിനെയും  ജ്യേഷ്ഠൻ അനിരുദ്ധനെയും  ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് അഭിനന്ദിച്ചു .കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദനം രേഖപ്പെടുത്തിയിരുന്നു.ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അക്ബർ ഫൈസൽ , വാർഡ് മെമ്പർമാരായ സുധീഷ് കുമാർ , വേണു കുറുപ്പത്ത് , കെ പി സുനിത എന്നിവർ ഭവനത്തിലെത്തി കേക്ക് മുറിച്ച് മധുരം നൽകി സ്നേഹം പങ്കിട്ടു.ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ അഭിനന്ദനം അറിയിച്ചു.