26 April 2024 Friday

പട്ടിശ്ശേരി ശ്രീ ശാസ്താ കോവിലിൽ മഹാ മഹാഗണപതിഹോമവും,മഹാ സുദർശന ഹോമവും നടത്തി.

ckmnews

പട്ടിശ്ശേരി ശ്രീ ശാസ്താ കോവിലിൽ മഹാ മഹാഗണപതിഹോമവും,മഹാ സുദർശന ഹോമവും നടത്തി.


ചങ്ങരംകുളം: ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി ശ്രീ ശാസ്താ കോവിലിൽ  മഹാഗണപതിഹോമവും,മഹാസുദർശന ഹോമവും നടത്തി.ശനിയാഴ്ച രാവിലെ അഞ്ചു മണിക്ക് മഹാഗണപതി ഹോമവും,തുടർന്ന് സുദർശന ഹോമവും നടന്നു.ഹോമാദി കർമ്മങ്ങൾക്ക്  കോതചിറ വെട്ടിക്കാട്ടൂർ ഹരി നമ്പൂതിരി,മാട്ടായ ദീപക് നമ്പൂതിരി, പ്രവീൺ എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിച്ചു.കോവിൽ കമ്മറ്റി ദർശനത്തിന് എത്തിയ ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണം ഒരുക്കി.വൈകീട്ട് ഭഗവതി സേവയും,കാണിപ്പാട്ടും നടന്നു.മണ്ഡല കാലത്ത് മദ്ധ്യ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും എല്ലാവർഷവും നിരവധി അയ്യപ്പൻ വിളക്കുകൾ നടത്തിവരാറുള്ള മങ്ങാട്ടുവീട്ടിൽ ഗോവിന്ദൻ നായർ സ്മാരക വിളക്ക് സംഘത്തിന്റെ കേന്ദ്ര സ്ഥാനമാണ് ശ്രീ ശാസ്ത കോവിൽ.പരിപാടികൾക്ക് കോവിൽ കമ്മറ്റി ഭാരവാഹികളായ മണികണ്ഠൻ മങ്ങാട്ടുവീട്ടിൽ,മനോഹരൻ പാറക്കാട്ടിൽ,പരശു കാലടി കണ്ണത്ത്,രാജൻ ആന്തൂര് വളപ്പിൽ, പ്രദീപ്‌ ചെറുവശ്ശേരി,സുനി കോർമ്മത്ത്,ശശി പാറക്കാട്ടിൽ,ഉണ്ണികൃഷ്ണൻ ആലിക്കര, വിനോദ് മേലെപ്പാട്ട്, വേണു കളരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.