08 May 2024 Wednesday

കുമാരി ആദിത്യ വരച്ച ശ്രീകൃഷ്ണ ചിത്രം പട്ടിശ്ശേരി വിഷ്‌ണുക്ഷേത്ര നടയിൽ സമർപ്പിച്ചു

ckmnews


ചാലിശ്ശേരി പട്ടിശ്ശേരി സ്വദേശി കുമാരി ആദിത്യ വരച്ച ശ്രീകൃഷ്ണ ചിത്രം പട്ടിശ്ശേരി വിഷ്‌ണുക്ഷേത്ര നടയിൽ  സമർപ്പിച്ചു.വാർഡ്‌ മെമ്പർ പി.ദിജിമോൾ, മുൻ വാർഡ്‌ പ്രദീപ്‌ ചെറുവശ്ശേരി,പട്ടിശ്ശേരി ദേവസ്വം കമ്മിറ്റി ഭാരവാഹികൾ,നാട്ടുകാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.കുമാരി ആദിത്യ വളരെ ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ ചിത്രം വരയിൽ കഴിവു തെളിയിച്ച വിദ്യാർത്ഥിനിയാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നിലവിലെ തൃത്താല എം.എൽ.എ. യും മന്ത്രിയുമായ എം.ബി.രാജേഷിന്റെയും,മുൻ എം.എൽ.എ. വി.ടി.ബൽറാമിന്റെയും ഛായാ ചിത്രങ്ങൾ  വരച്ച് ഇരുവർക്കും സമർപ്പിച്ചത് ശ്രദ്ധ നേടിയിരുന്നു.രണ്ടു പേരും ആദിത്യയെ പ്രത്യേകം അഭിനന്ദിച്ചിരുന്നു.കഴിഞ്ഞ മാസം കൂറ്റനാട് വട്ടേനാട് സ്കൂളിൽ വെച്ച് നടന്ന  പ്രശസ്ത ചിത്രകല അധ്യാപകനായിരുന്ന ഗണപതി മാസ്റ്റർ അനുസ്മരണ പരിപാടി വർണ്ണോത്സവം-2023  പെയിന്റിംഗ് മത്സരത്തിൽ മികച്ച ചിത്രത്തിനുള്ള സമ്മാനവും ആദിത്യ നേടിയിരുന്നു.ചാലിശ്ശേരി പട്ടിശ്ശേരി കുറുങ്ങാട്ട് വീട്ടിൽ  അനിൽകുമാർ-വന്ദന അനിൽകുമാർ  ദമ്പതികളുടെ  രണ്ടാമത്തെ മകളായ ആദിത്യ ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.ഏക സഹോദരി  അനാമിക അമൃത ടിവി യുടെ "ശ്രേഷ്ഠഭാരതം" പരിപാടിയിൽ പങ്കെടുത്ത് ശ്രദ്ധ നേടിയ വിദ്യാർത്ഥിനിയാണ്.