19 April 2024 Friday

യാക്കോബായ സുറിയാനി പള്ളിയിൽ ചാത്തുരുത്തിൽമോർ ഗ്രീഗ്രോറിയോസ് കൊച്ചു തിരുമേനിയുടെ ഓർമ്മപെരുന്നാൾ ആചരിച്ചു

ckmnews

യാക്കോബായ സുറിയാനി പള്ളിയിൽ ചാത്തുരുത്തിൽമോർ ഗ്രീഗ്രോറിയോസ് കൊച്ചു തിരുമേനിയുടെ ഓർമ്മപെരുന്നാൾ ആചരിച്ചു


ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് പരുമല കൊച്ചു തിരുമേനിയുടെ ഓർമ്മ പെരുന്നാൾ ആചരിച്ചു.പെരുന്നാൾ തലേന്ന് ശനിയാഴ്ച വൈകീട്ട് സന്ധ്യാ പ്രാർത്ഥന നടത്തി.ഞായറാഴ്ച വിശുദ്ധ കുർബ്ബാനക്ക് വികാരി ഫാ. റെജികൂഴിക്കാട്ടിൽ മുഖ്യ കാർമ്മികത്വം വഹിച്ചു.തുടർന്ന് കൊടിയും സ്ളീബായും  യെൽദോ മോർ ബസേലിയോസ് ചാപ്പലിൽ പോയി ധൂപ പ്രാർത്ഥന നടത്തി ഹെബ്രോൺ സ്ട്രീറ്റ് വഴി  പള്ളിയിലെത്തിയപ്പോൾ ആശീർവാദവും സ്ളീബാ വണക്കവും സ്നേഹവിരുന്നുംഉണ്ടായി.നിരവധി വിശ്വാസികൾ പെരുന്നാളിൽ പങ്കെടുത്തു.ആഘോഷങ്ങൾക്ക് വികാരി ഫാ.റെജികൂഴിക്കാട്ടിൽ ട്രസ്റ്റി സി. യു. ശലമോൻ സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി.