26 April 2024 Friday

പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി:ചാലിശ്ശേരി പൊലീസിന്റെ പിടിയില്‍

ckmnews


കൂറ്റനാട്:പരാതി അന്വേഷിക്കാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥരെ  ആക്രമിക്കുകയും പൊലീസ് വാഹനം തടഞ്ഞു ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ചാലിശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിരുമ്മിറ്റക്കോട് സ്വദേശി കുന്നത്തുപാടി വീട്ടിൽ  സുന്ദരൻ എന്ന ഉണ്ണികൃഷ്ണൻ (43) നെയാണ് ചാലിശ്ശേരി സി.ഐ  സതീഷ്കുമാറും സംഘവും അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.